ജിഷ വധക്കേസ്: തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ക്ക് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍?

കാക്കനാട് ജില്ലാ ജയിലില്‍ വച്ച് ജിഷ വധക്കേസില്‍ പ്രതി തിരിച്ചറിയല്‍ പരേഡില്‍ അമീറുല്‍ ഇസ്‌ലാമിനെ സാക്ഷികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങളെല്ലാം തകിടം മറിയുകയും ചെയ്യും. മാത്രമല്ല പോലീസ് ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം വെറുതെയാവുകയും ചെയ്യും. പ്രതിയാണെന്ന് ഉറപ്പിക്കാന്‍ തക്കതായ പുതിയ തെളിവുകള്‍ പോലീസിന് ഇനിയും ശേഖരിക്കേണ്ടി വരും. ഈ തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ പോലീസിന് ഇനിയൊരു തിരിച്ചറിയല്‍ പരേഡ് നടത്താന്‍ സാധിക്കിത്തുമില്ല. ഇതോടെ പോലീസിന്റെ പണിയും കൂടും മാനവും പോകും.
അമീറുല്‍ ഇസ്‌ലാമിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്നാണ് നടക്കുക. പൊലീസ് ജയില്‍ സൂപ്രണ്ടിന് തിരിച്ചറിയല്‍ പരേഡ് നടത്താനുള്ള മജിസ്‌ട്രേട്ടിന്റെ ഉത്തരവു കൈമാറി. ഇതില്‍ പരേഡിന്റെ തീയതിയോ സമയമോ രേഖപ്പെടുത്തിയിട്ടില്ല. സാക്ഷികള്‍ക്കു സമന്‍സ് നല്‍കിയ ശേഷം ഇന്ന് ഉച്ചയ്ക്കു ശേഷം പരേഡ് നടത്താനാണു സാധ്യത. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി എത്രയും വേഗം തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ശനിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കാക്കനാട് ജില്ലാ ജയിലിനു സമീപം പ്രവര്‍ത്തിക്കുന്ന കുന്നുംപുറം മജിസ്‌ട്രേട്ട് കോടതിക്കാണ് നിര്‍ദേശം നല്‍കിയത്. പരേഡിനു മേല്‍നോട്ടം വഹിക്കുന്നത് മജിസ്‌ട്രേട്ട് ഷിബു ഡാനിയേലാണ്. അമീറുല്‍ ഇസ്‌ലാമിനൊപ്പം രൂപസാദൃശ്യമുള്ളവരെ പരേഡില്‍ നിര്‍ത്തും. ആറു പ്രധാന സാക്ഷികളാണുള്ളത്. പരേഡിനു മുന്‍പു പ്രതിയുടെ ചിത്രങ്ങള്‍ പുറത്തു വന്നാല്‍ നിയമസാധുത ഇല്ലാതാകും. അതിനാലാണ് എത്രയും വേഗം നടപടി പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം തയാറെടുക്കുന്നത്. അമീറിനൊപ്പം പരേഡിന് രൂപസാദൃശ്യമുള്ളവര്‍ കാക്കനാട് ജിഷയുടെ കൊലയാളി അമീറുല്‍ ഇസ്‌ലാമിനെ തിരിച്ചറിയാന്‍ ജില്ലാ ജയിലില്‍ നടത്തുന്ന പരേഡില്‍ പ്രതിക്കൊപ്പം സമാന ശരീര പ്രകൃതിയുള്ള ആറു മുതല്‍ 10 വരെ പേരെയാകും അണിനിരത്തുക. ഇത്രയും പേരെ ജയിലധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവരെല്ലാം ജില്ലാ ജയിലിലെ റിമാന്‍ഡ് തടവുകാരായിരിക്കും എന്നാണറിയുന്നത്. ഇതര സംസ്ഥാനക്കാരും കൂട്ടത്തിലുണ്ടാകും.
തിരിച്ചറിയല്‍ പരേഡ് ജയില്‍ സൂപ്രണ്ടിന്റെ ചേംബറിലാകാനാണു സാധ്യത. പ്രതിയെയും മറ്റുള്ളവരെയും ഇടകലര്‍ത്തി മുറിയില്‍ നിര്‍ത്തിയ ശേഷം സാക്ഷികളെ ഓരോരുത്തരെയായി മുറിയിലേക്കു വിളിപ്പിക്കും. മജിസ്‌ട്രേട്ട് മാത്രമാകും പരേഡ് സമയത്തു സൂപ്രണ്ടിന്റെ ചേംബറിലുണ്ടാകുക. മധ്യമേഖലാ ജയില്‍ ഡിഐജി കെ. രാധാകൃഷ്ണന്‍ ശനിയാഴ്ച രാത്രി ജയിലിലെത്തി സുരക്ഷ വിലയിരുത്തി. അമീറുല്‍ ഇസ്‌ലാം ഇന്നലെയും ജയിലില്‍ സാധാരണ പോലെയായിരുന്നു. ഭാഷ വശമില്ലാത്തതിനാലാകണം ജയില്‍ ഉദ്യോഗസ്ഥരോട് അധിക സംസാരമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















