കോട്ടയത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മാധ്യമപ്രവര്‍ത്തകന് ഗുരുതര പരിക്ക്

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മാധ്യമപ്രവര്‍ത്തകന് ഗുരുതര പരിക്കേറ്റു. ന്യൂസ് 18 ചാനല്‍ കൊച്ചി റിപ്പോര്‍ട്ടര്‍ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി സനല്‍ ഫിലിപ്പിനാണ് പരിക്കേറ്റത്. സനലിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വണ്ടന്‍പതാലിലെ വീട്ടില്‍ നിന്നു കൊച്ചിയിലേക്കു പോകുന്നതിനായി മുണ്ടക്കയത്തേക്കു വരുന്നതിനിടെ നാലുസെന്റ് കോളനിക്കു സമീപമാണ് അപകടം. പരിക്കേറ്റ സനലിനെ സമീപവാസികള്‍ മുണ്ടക്കയം മുപ്പത്തഞ്ചാം മൈലിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















