പ്രണയം പ്രതികാരമായതെങ്ങനെ? ദ്വിഭാഷി ലിപ്ടന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്

കൊല്ലപ്പെട്ട ജിഷയും പ്രതി അമീറുള്‍ ഇസ്ലാമും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നതായി അയാള്‍ സമ്മതിച്ചതായി പോലീസ് ഏര്‍പ്പെടുത്തിയ ദ്വിഭാഷി ലിപ്ടന്‍ എന്ന അന്യസംസ്ഥാനക്കാരനാണ് വെളിപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ യഥാര്‍ത്ഥ്യങ്ങള്‍ പകുതിയും മറഞ്ഞിരിക്കുകയാണെന്നുവേണം കരുതാന്‍.
കേവല പ്രണയമായി തുടങ്ങിയ ജിഷയും പ്രതിയും തമ്മിലുള്ള അടുപ്പം പ്രതിയുടെ ലൈംഗീകദാഹമായി മാറിയപ്പോള്‍ നടന്ന കൊടുംക്രൂരകൃത്യമായിരുന്നു കൊലപാതകം. പ്രണയത്തിലൂടെ ജിഷയെ വശത്താക്കി ലൈംഗീകമായി ഉപയോഗിക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിനായി പ്രതി അമീറുള്‍ ഇസ്ലാം ജിഷയും കുടുംബവുമായി കൂടുതല്‍ അടുത്തു. ഇവരുടെ വഴിവിട്ട ബന്ധം അമ്മ രാജേശ്വരിക്കും സഹോദരി ദീപയ്ക്കും അറിയാമായിരുന്നു. എന്നാല്‍, വിദ്യാസമ്പന്നയായ ജിഷ ചതിയില്‍പ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇരുവരും.
ലൈംഗീക ഉദ്ദേശ്യത്തോടെ പ്രതി ജിഷയെ പലവട്ടം ശ്രമിച്ചു. അപ്പോഴെല്ലാം ജിഷ എതിര്‍ത്തിരുന്നു. പലഘട്ടങ്ങളില്‍ പ്രതിയുടെ മുഖത്തടിച്ചാണ് ജിഷ പ്രതിഷേധിച്ചത്. ശല്യം ഏറിയപ്പോള്‍ ജിഷ ഇക്കാര്യങ്ങള്‍ അമ്മയോടും പറഞ്ഞു. ഒരു ദിവസം അജ്ഞാതനായ ഒരാളോടൊപ്പം എത്തിയപ്പോള്‍ അമ്മ പരസ്യമായി മര്‍ദ്ദിക്കുകയും ചെയ്തതായി പ്രതി പോലീസിനോട് പറഞ്ഞിരുന്നു. കൊലനടക്കുന്നതിന് ഏതാനും ദിവസം മുന്‍പ് കുളിക്കടവിലായിരുന്നു സംഭവം.
ജിഷയുടെ കടുത്ത എതിര്‍പ്പും അമ്മയുടെ തല്ലലും പ്രതിയില്‍ പ്രതികാര ചിന്ത പടര്‍ത്തി. മനസിലെ മോഹങ്ങളുടെ ചീട്ടുകൊട്ടാരം തകര്‍ന്നുവീഴുന്നത് മനസിലാക്കിയ പ്രതി മദ്യത്തിലാണ് അഭയം തേടിയത്. കുടിച്ചുലക്കുകെടുമ്പോള്‍ ജിഷയെക്കുറിച്ചുള്ള ചിന്തകള്‍ പുറത്തുവരികയും പ്രണനൈരാശ്യത്തിന്റെ കഥകള്‍ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നത് പതിവായിരുന്നു. ജിഷയുടെ അമ്മയും തല്ലിയതറിഞ്ഞ കൂട്ടുകാര്‍ പ്രതിയെ കളിയാക്കാനും തുടങ്ങി. 'പെണ്ണുങ്ങളുടെ കൈയില്‍ നിന്നും തല്ലുവാങ്ങിയ നീ ഒരു ആണാണോയെന്ന ' കൂട്ടുകാരുടെ കുറ്റപ്പെടുത്തല്‍ പ്രതി അമീറുള്‍ ഇസ്ലാമിന് ഒരു വെല്ലുവിളിയായി മാറി. ഒടുവില്‍ രണ്ടുംകല്‍പിച്ച് ജിഷയെ തേടി വീട്ടിലെത്തുകയായിരുന്നു.
സംഭവദിവസം 4.30 ഓടെ കുടിച്ചു തീരാത്ത മദ്യകുപ്പി പാന്‍സിന്റെ പോക്കറ്റിലിട്ടു പ്രതി ജിഷയുടെ വട്ടോളിപ്പടി കനാല്‍ ബണ്ടിലെ വീട്ടിലെത്തി. കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുന്നതിന് മുന്‍പ് ജിഷ പ്രതിയെ ചെരുപ്പൂരി അടിച്ചു. ഇതോടെ പ്രകോപിതനായ പ്രതി ജിഷയെ തള്ളി വീടിനകത്താക്കി. കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ജിഷ പ്രതിയുടെ കൈവിരല്‍ കടിച്ചുമുറിച്ചു. ചുവരില്‍ ചാരിനിര്‍ത്തി പ്രതി ജിഷയുടെ കഴുത്തില്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു കുത്തി.
തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന പ്രധാനധമനിക്ക് കുത്തേറ്റതോടെ ജിഷ തളര്‍ന്നുവീണു, മരണം ഉറപ്പാക്കാന്‍ നെഞ്ചിലും കുത്തി. രക്തത്തില്‍ കുളിച്ചുകിടന്ന ജിഷയെ കണ്ട പ്രതി പീഢനശ്രമം ഉപേക്ഷിച്ചു. തന്റെ ലൈംഗീകദാഹം തീര്‍ക്കാനാവില്ലെന്ന് ഉറപ്പിച്ച പ്രതി പിന്നീട് പ്രതികാരമായി ജനനേന്ദ്രീയത്തില്‍ കുത്തി ആന്തരീകാവയവങ്ങള്‍ പുറത്തുചാടിച്ചു. ഇതിനിടിയല്‍ മരണവെപ്രാളത്തില്‍ ജിഷ വെള്ളം ചോദിച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന മദ്യം വായിലേയ്ക്ക് ഒഴിച്ചുകൊടുത്തു രസിക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വൈദ്യശാലപ്പടിയിലെ താമസസ്ഥലത്തെത്തി കൂട്ടുകാരോടൊപ്പം ചെലവഴിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























