കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന് ഗുരുതര പരിക്ക്

കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മാധ്യമപ്രവര്‍ത്തകന് ഗുരുതര പരിക്കേറ്റു. ന്യൂസ് 18 ചാനല്‍ കൊച്ചി റിപ്പോര്‍ട്ടര്‍ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി സനല്‍ ഫിലിപ്പിനാണ് പരിക്കേറ്റത്. സനലിനെ വൈക്കത്തെ ഇന്ത്യോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വണ്ടന്‍പതാലിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്കു പോകുന്നതിനായി മുണ്ടക്കയത്തേക്കു വരുന്നതിനിടെ നാലുസെന്റ് കോളനിക്കു സമീപമാണ് അപകടം. പരിക്കേറ്റ സനലിനെ സമീപവാസികള്‍ മുണ്ടക്കയം മുപ്പത്തഞ്ചാം മൈലിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ നിന്നാണ് പിന്നീട് വൈക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ സനലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
തലയിലെ ഗുരുതര പരിക്കിനുള്ള ചികിത്സിക്കാനായി പണം ആവശ്യമുള്ളതിനാല്‍ സനലിന്റെ മാധ്യമ സുഹൃത്തുക്കള്‍ ചികിത്സാ ധനസഹായത്തിനായി ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കാവശ്യമുള്ള പണം കണ്ടെത്താന്‍ തുറന്ന ഈ അക്കൗണ്ട് നമ്പര്‍ വഴി സഹായം എത്തിക്കാം.
അക്കൗണ്ട് നമ്പര്‍
SBT Kottayam
Ac no : 67095019242
ifs code : R0000102
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























