യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും

ദലിത് യുവതി തലശ്ശേരിയില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തേക്കും.ഡിവൈഎഫ് ഐ കേന്ദ്രകമ്മിറ്റി അംഗം പി.പി. ദിവ്യ , സംസ്ഥാനപ്രസിഡന്റ് എന്‍.എന്‍ ഷംസീര്‍ എംഎല്‍എ എന്നിവരുടെ ആക്ഷേപം മൂലമാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അഞ്ജന പൊലീസിന് മൊഴി നല്‍കിയിരുന്നു. സംസ്ഥാനപട്ടിക ജാതി പട്ടികവര്‍ഗ കമ്മീഷനും ഇന്ന് തലശ്ശേരിയിലെത്തി യുവതികളില്‍ നിന്ന് മൊഴിയെടുക്കും. തലശ്ശേരി ഇന്ദിരാഗാന്ധിസഹകരണ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റിയ അഞ്ജന ഇന്ന് ആശുപത്രിവിട്ടേക്കും.
രാവിലെ പട്ടികജാതി പട്ടിവകവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ പിഎന്‍ വിജയകുമാറും തലശേരിയിലെത്തി യുവതികളില്‍ നിന്ന് മൊഴിയെടുക്കും.കമ്മീഷന്‍ കലക്ടറോടും പൊലീസിനോടും ജയില്‍ അധികൃതരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഓഫീസില്‍ കയറി ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്ന കേസ് വിശ്വസനീയമല്ലെന്ന വനിതാകമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശവും പട്ടികജാതിപട്ടികവര്‍ഗകമ്മീഷന്റെ മുമ്പാകെ കുടുംബം അവതരിപ്പിക്കും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിപി ദിവ്യക്കും എഎന്‍ ഷംസീറിനും എതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ചശേഷം നടപടിയെടുക്കാനാണ് പൊലീസ് തീരുമാനം.
യുവതികളെ സന്ദര്‍ശിക്കാന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ഇന്ന് തലശ്ശേരിയിലെത്തും. യുവതികളുടെ വീട്ടിലും സുധീരന്‍ സന്ദര്‍ശനം നടത്തും. കോണ്‍ഗ്രസും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചതോടെ കേസ് നടപടികളുമായി മുന്നോട്ടുപോകാനാണ് രാജന്റെയും കുടുംബത്തിന്റെയും തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























