ജിഷ വധക്കേസ് : പ്രതി അമീറിനെ ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും, കോടതിയിലും, പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകനായ അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പൊലീസ് ഏഴ് ദിവസം പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.
പ്രതിയെ ഹാജരാക്കുന്നതിനു മുന്നോടിയായി പെരുമ്പാവൂരും, പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ സന്നാഹം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷവും പ്രതിയെ തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കാന്‍ അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്. ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് കേസിലെ പ്രധാന സാക്ഷിയായ ജിഷയുടെ അയല്‍വാസി ശ്രീലേഖ അമിറുള്‍ ഇസ്‌ലാമിനെ തിരിച്ചറിഞ്ഞത്. ജിഷ കൊല്ലപ്പെട്ട ദിവസം ജിഷയുടെ വീടിന്റെ പിന്‍വശത്തിലൂടെ അമീറുള്‍ കനാലിലേക്ക് ഇറങ്ങുന്നത് കണ്ടതായി ശ്രീലേഖ വ്യക്തമാക്കുകയായിരുന്നു.
തിരിച്ചറിയല്‍ പരേഡ് ഒരു മണിക്കൂറോളം നീണ്ടു നിന്നു. എഴുപേര്‍ക്കായി സമന്‍സ് നല്‍കിയിരുന്നുവെങ്കിലും ഒരാള്‍ മാത്രമാണ് തിരിച്ചറിയല്‍ പരേഡിന് എത്തിചേര്‍ന്നത്. പ്രതിയെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതിരുന്നത് തന്നെ തിരിച്ചറില്‍ പരേഡ് പൂര്‍ത്തിയാകുന്നതിനു വേണ്ടിയായിരുന്നു.
സമന്‍സ് നല്‍കിയിരുന്നവരില്‍ ജിഷയുടെ സമീപവാസികളായ മൂന്ന് പേരും പ്രതി അമീറുല്‍ ഇസ്‌ലാം ചെരുപ്പ് വാങ്ങിയ കടക്കാരനും പ്രതിയോടൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന സുഹൃത്തുക്കളും ഉള്‍പ്പെടും. കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി 9ലെ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് തിരിച്ചറിയല്‍ പരേഡിന് മേല്‍നോട്ടം വഹിച്ചത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























