ജിഷ വധക്കേസില്‍ കേരളം കാത്തിരുന്ന ആ പ്രതിയുടെ ഫോട്ടോ പുറത്തായി; കൈകാലുകള്‍ ബന്ധിച്ച ആ ഫോട്ടോ തടഞ്ഞ് ഡിജിപി

കേരളം ആകാംക്ഷയോടെ കാത്തിരുന്ന കൊലയാളിയുടെ ആ ഫോട്ടോ ഏതു നിമിഷവും പുറത്തു വരാം. ജിഷ വധക്കേസുമായി ബന്ധപ്പെട്ടു തിരിച്ചറിയല്‍ പരേഡ് തുടരുന്നതിനിടയില്‍ പ്രതിയെ അയല്‍വാസിയായ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞതോടെയാണ് ചിത്രങ്ങള്‍ പുറത്തായതായി റിപ്പോര്‍ട്ട് വരുന്നത്. കൈകാലുകള്‍ ബന്ധിച്ച നിലയില്‍ പ്രതി നിലത്തിരിക്കുന്ന ചിത്രമാണ് ഇന്നലെ ഒരു ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടത്. ഡി.ജി.പി ഇടപെട്ടാണ് ചിത്രം മാധ്യമങ്ങളില്‍ വരുന്നതു തടഞ്ഞത്.
കൊലപാതകശേഷം പ്രതി കനാലിലിറങ്ങി കാല്‍കഴുകി നടന്നു പോകുന്നത് അടുത്തു നിന്നു കണ്ടെന്ന് പറഞ്ഞ പ്രധാന സാക്ഷികളിലൊരാളും ജിഷയുടെ വീടിന്റെ എതിര്‍വശത്തു താമസിക്കുന്ന ശ്രീലേഖ ഉള്‍പ്പെടെയുള്ളവരുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നേരത്തെ പ്രതിയുടെ രേഖാചിത്രം തയാറാക്കിയിരുന്നത്. എന്നാല്‍ പോലീസ് പുറത്തുവിട്ട രേഖാ ചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്നും വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു. പ്രതിയുടെ നിറം, മുടി, മുഖത്തിന്റെ ആകൃതി എന്നിവയ്ക്ക് രേഖാചിത്രവുമായി യാതൊരു സാമ്യവുമില്ല.
കേസില്‍ ജിഷയെ കൊലചെയ്യാന്‍ ഉപയോഗിച്ച കത്തിയും സംഭവ സമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങളും നശിപ്പിച്ച പ്രതിയുടെ സഹായിയെപ്പറ്റിയും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. സംഭവശേഷം പ്രതി അമീര്‍ ഉള്‍ ഇസ്ലാം പെരുമ്പാവൂരില്‍നിന്നു പോയശേഷമാണ് തെളിവുകള്‍ നശിപ്പിച്ചതെന്നാണു വിവരം. പ്രതിയുടെ മൊബൈലില്‍നിന്നു ലഭിച്ച വീഡിയോയിലുള്ള സുഹൃത്താണു തെളിവുകള്‍ നശിപ്പിച്ചതെന്നാണു പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം തിരിച്ചറിയല്‍ പരേഡ് തുടരും. ഇന്നലെ കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ അയല്‍വാസിയായ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു. പ്രതിയെ സംഭവസമയത്തു കണ്ട സാക്ഷി എന്ന നിലയിലാണ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ശ്രീലേഖയെ മാത്രം തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിച്ചത്. ഇനിയുള്ള സാക്ഷികളെ പോലീസ് സ്‌റ്റേഷനിലെത്തിച്ചാണു തിരിച്ചറിയല്‍ പരേഡ് നടത്തുക. അഞ്ചോളം പേരെ തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ശ്രീലേഖയെ മാത്രം പങ്കെടുപ്പിച്ചത് തിരിച്ചറിയല്‍ പരേഡ് പരാജയപ്പെടരുതെന്ന് പോലീസിനുള്ള നിര്‍ബന്ധം കൊണ്ടാണെന്നാണ് സൂചന.
പ്രതിയെ നാളെ കസ്റ്റഡിയില്‍ വാങ്ങും. അതിനുശേഷമാണ് വീണ്ടും തിരിച്ചറിയല്‍ പരേഡ് നടത്തുക. പ്രതിയെ തെളിവെടുപ്പിനായി ജിഷയുടെ വീട്ടില്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൃത്യം നിര്‍വഹിച്ചശേഷം പ്രതി രക്ഷപ്പെട്ട വഴിയിലെ കാടുകള്‍ ഇന്നലെ വെട്ടിത്തെളിച്ചിരുന്നു. നേരത്തേ പഴയ അന്വേഷണ സംഘവും പ്രതി പോയ വഴിയിലൂടെ സഞ്ചരിച്ചിരുന്നു. തെളിവെടുപ്പിനായി വന്‍ പോലീസ് സേനയെ വിന്യസിക്കാനാണ് തീരുമാനം. ജിഷയെ കൊലപ്പെടുത്തിയശേഷം പ്രതി അമീര്‍ ഉള്‍ ഇസ്ലാം അസമിലേക്കു പോയിരുന്നോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
ജിഷയെ കൊലപ്പെടുത്തിയ ഏപ്രില്‍ 28നുതന്നെ പെരുമ്പാവൂരില്‍നിന്നുപോയ അമീര്‍ ഉള്‍ പിറ്റേന്ന് ആലുവയില്‍നിന്ന്‌ട്രെയിനില്‍ അസമിലേക്ക് പോയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ ജിഷ കൊല്ലപ്പെട്ടശേഷം അമീര്‍ ഉള്‍ അസമിലെ വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിന് നല്‍കിയ മൊഴി. ഏപ്രില്‍ ആദ്യം അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് അമീര്‍ ഉള്‍ നാട്ടിലെത്തിയത്. ഒരാഴ്ച കഴിഞ്ഞു തിരിച്ചുപോയെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാകുംമുമ്പ് പ്രതിയുടെ ചിത്രങ്ങള്‍ പുറത്തായ സംഭവത്തില്‍ ജിഷ കേസ് അന്വേഷിക്കുന്ന സംഘം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നു വിശദീകരണം തേടും. ഇതു ഗുരുതര വീഴ്ചയാണെന്നും അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇനി ഏതു നിമിഷവും വാട്‌സ്ആപില്‍ പ്രതീക്ഷിക്കാമെന്ന അവസ്ഥയാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























