സരിതയെ സഹായിച്ച ജയില്‍ ഐജിയുടെ പണി തെറിക്കും

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സരിതാനായരെ സ്വാധീനിച്ചെന്ന ആരോപണത്തിന് വിധേയനായ ജയില്‍ ഐജി എച്ച് ഗോപകുമാറിന് ഉടന്‍ സ്ഥാനചലനമുണ്ടാകും. ഉമ്മന്‍ചാണ്ടി അനര്‍ഹമായി പ്രമോഷന്‍ നല്‍കിയെന്നാണ് ഗോപകുമാറിനെതിരെയുള്ള ആരോപണം. കോണ്‍ഗ്രസുകാരുടെ വിശ്വസ്തനായ ഗോപകുമാറിനെ ഇളക്കി പ്രതിഷ്ഠിക്കാനുള്ള വഴികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരാഞ്ഞു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പാര്‍ട്ടി പത്രമായ ദേശാഭിമാനി ഗോപകുമാറിനെതിരെ വാര്‍ത്തയും നല്‍കി.
ഗോപകുമാറിനെതിരെ ഐജിയാക്കിയത് നിയമം ലംഘിച്ചാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ജയില്‍ വകുപ്പില്‍ ഐജിയുടെ തസ്തികയില്ല, ഡിഐജി കഴിഞ്ഞാല്‍ ജയില്‍ മേധാവിയുടെ തസ്തികയാണുള്ളത്. ഉത്തരവിലൂടെയാണ് ഐജി തസ്തിക സൃഷ്ടിച്ചത്. ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിര്‍ത്തതാണ് ഗോപകുമാറിന്റെ നിയമമെന്നതും സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നു. ഗോപകുമാറിനെ ഡിഐജിയാക്കി തരംതാഴ്ത്തും. അക്കൗണ്ടന്റ് ജനറലും ഗോപകുമാറിന്റെ നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
സോളാര്‍ സരിത അട്ടക്കുളങ്ങര ജയിലിലായിരിക്കെ സന്ദര്‍ശന രേഖ തിരുത്തില്ലെന്ന ആരോപണം ഗോപകുമാറിന്റെ പേരിലുണ്ടായിട്ടുണ്ട്. മികച്ച പ്രവര്‍ത്തനത്തിന് ഗോപകുമാറിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവാര്‍ഡും നല്‍കിയിരുന്നു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ ഗോപകുമാര്‍.
ജയില്‍ ഡിഐജി സ്ഥാനത്ത് നിന്നും ഗോപകുമാറിനെ മാറ്റുകയാണ് സര്‍ക്കാരിന്റെ ആത്യന്തികലക്ഷ്യം. അതിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് ഇനി സര്‍ക്കാരിനു മുമ്പിലുള്ള കടമ്പ അതിനുതകുന്ന ആരോപണങ്ങള്‍ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























