കേരളത്തിലെ കാര്യങ്ങള്‍ ഒന്നുമറിയാത്ത മുഖ്യന്‍ സിറിയ വിഷയം നന്നായി അറിയുന്നുണ്ടല്ലോ...മുഖ്യനെതിരെ സോഷ്യല്‍ മീഡിയ

മുഖ്യന് കേരളത്തിലോ സിറിയയിലോ. തലശ്ശേരിയില്‍ ദളിത് വിഷയത്തില്‍ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് നേരെ സിറിയയിലെ ജന്മനാട്ടിലുണ്ടായ ചാവേറാക്രമണത്തില്‍ അപലപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നത്. സ്വന്തം നാട്ടിലുണ്ടായ കാര്യങ്ങള്‍ അറിയാതെ സിറിയയിലെ കാര്യങ്ങളില്‍ ദേശീയ നേതാക്കള്‍ പോലും പ്രതികരിക്കും മുമ്പ് പിണറായി പ്രതികരിച്ച നടപടിയാണ് കടുത്ത ട്രോളിംഗിന് ഇരയായത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തന്നെ കടുത്ത വിമര്‍ശനങ്ങളായി കമന്റുകള്‍ വന്നുപതിച്ചു. സ്വന്തം നാട്ടില്‍ രണ്ടു ദളിത് സ്ത്രീകളെ കള്ളക്കേസില്‍ കേസില്‍ കുടുക്കി ജയില്‍ അടച്ചു, ഒരു സഹോദരിയെ മാദ്ധ്യമങ്ങള്‍ വഴി പലരും അധിക്ഷേപിക്കുകയും ചെയ്തു, സ്വന്തം നാട്ടില്‍ നടന്ന കാര്യം അറിയാതെ ഇരിക്കുകയും, സിറിയയില്‍ നടന്ന കാര്യം അപലപിക്കുകയും ചെയ്യുന്നതില്‍ ഉള്ള യുക്തി മനസ്സിലാകുന്നില്ലെന്നാണ് ഫേസ്ബുക്കിലെ പിണറായിയുടെ പോസ്റ്റിന് കീഴില്‍ ഒരാള്‍ കമ്മന്റ് ഇട്ടിരിക്കുന്നത്. മൂക്കിന് താഴെ നടക്കുന്ന സംഭവങ്ങള്‍ അറിയാത്ത മുഖ്യന് സിറിയയില്‍ നടന്ന സംഭവത്തില്‍ നടുക്കമെന്നാണ് മറ്റൊരാളുടെ പരിഹാസം. മുന്‍ മുഖ്യന്‍ ഉമ്മന്‍ ചാണ്ടി ഒന്ന് തുമ്മിയാല്‍ അതിന്റെ വിശദീകരമം ആവശ്യപ്പെട്ടിരുന്ന താങ്കള്‍ക്ക് ഇപ്പോള്‍ വിശദീകരണം കേള്‍ക്കുന്നത് അലര്‍ജിയാണോയെന്ന് വേറൊരാള്‍ ചോദിക്കുന്നു.
നേരത്തെ കണ്ണൂരില്‍ സിപിഐഎമ്മിന്റെ ജാതിയധിക്ഷേപം നേരിട്ട പെണ്‍കുട്ടികള്‍ ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞ മാദ്ധ്യമപ്രവര്‍ത്തകരോട് തനിക്കൊന്നും അറിയില്ലെന്നും കാര്യങ്ങള്‍ മനസിലാക്കിയശേഷം പ്രതികരിക്കാം എന്നുമായിരുന്നു പിണറായിയുടെ മറുപടി. രണ്ടാംദിവസവും ചോദ്യം ഉയര്‍ന്നപ്പോള്‍ ഇക്കാര്യത്തിലൊന്നും പറയാനില്ല, അതൊക്കെ പൊലീസിനോട് ചോദിച്ചാല്‍ മതിയെന്ന ഉദാസീനമായ മറുപടിയാണ് കിട്ടിയത്.
സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ എന്ന് പറയാന്‍ വേണ്ടുന്ന അത്രയും സമയം പോരെ മുഖ്യമന്ത്രി സാര്‍ കണ്ണൂരിലെ ദളിത് പീഡനം അപലപിക്കാനെന്നാണ് ഒരു ചോദ്യം. മറ്റൊരു കമന്റില്‍ കേരളത്തില്‍ നടന്ന സംഭവം അറിഞ്ഞില്ലെന്ന് പറയുകയും അങ്ങുദൂരെ സിറിയയില്‍ നടന്ന വെടിവെപ്പ് നിമിഷനേരംകൊണ്ട് അറിഞ്ഞ് ശക്തമായി അപലപിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ ആ വലിയ മനസുണ്ടല്ലോ അതാണ് നിങ്ങള്‍ കാണാതെപോയതെന്നും എനിക്ക് സിറിയയില്‍ നടന്ന അക്രമത്തെകുറിച്ചല്ലേ അറിയൂ, കേരളത്തിലേത് അറിയൂലല്ലോ എന്ന് പരിഹസിക്കുന്നു. മുഖ്യമന്ത്രിയെ പിന്തുണയ്ച്ചും കമന്റുകള്‍ നിരവധിയുണ്ട.
അതസമയം മുഖ്യമന്ത്രിയെ ശരിക്കും ട്രോളിക്കൊണ്ടാണ് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബല്‍റാമിന്റെ കളിയാക്കില്‍ ഇങ്ങനെയാണ്: തലശ്ശേരി പോലുള്ള വിഷയങ്ങളില്‍ ഞാനെന്തിന് പ്രതികരിക്കണം. അതൊക്കെ വല്ല തുക്കടാ പൊലീസുകാരും മറുപടി പറയേണ്ട ചീള് കാര്യങ്ങളല്ലേ. ഞാന്‍ സിറിയയിലെ കാര്യത്തില്‍ അഭിപ്രായം പറയുന്നുണ്ടല്ലോ. അതല്ലേ ഹീറോയിസം. തലശ്ശേരി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























