മന്ത്രിസഭാ യോഗവും വിവരാവകാശ പരിധിയിലാക്കി കമ്മീഷന്റെ ഇടപെടല്‍

മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കണമെന്നും പ്രസിദ്ധപ്പെടുത്തണമെന്നും കമ്മീഷന്റെ ഉത്തരവ്.കഴിഞ്ഞ സര്‍ക്കാരിന്‍ കീഴിലെ അവസാന മൂന്നുമാസത്തെ മന്ത്രിസഭ തീരുമാനങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരസിച്ചിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ അധികാരത്തിലേറിയ ഇടത് സര്‍ക്കാരും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കുന്നതിനെ എതിര്‍ക്കുകയും അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു
തുടര്‍ന്നാണ് ഇപ്പോള്‍ വിഷയത്തില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ ഇടപെട്ടത്. നടപടിയാകും വരെ മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാട് ശരിയല്ല. കഴിഞ്ഞ മൂന്നുമാസത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ പത്തുദിവസത്തിനകം നല്‍കണം. കഴിയുമെങ്കില്‍ 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
മെത്രാന്‍കായല്‍, സന്തോഷ് മാധവന്‍ ഭൂമിദാനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലയളവില്‍ ഉയര്‍ന്നത്. അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലയളവിലെ മന്ത്രിസഭാ തീരുമാനങ്ങള്‍ ഉപസമിതി രൂപീകരിച്ച് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























