ദളിത് പെണ്‍കുട്ടികളെ അപമാനിച്ചുവെന്ന കേസില്‍ എം.എന്‍.ഷംസീറിനെതിരെ പോലീസ് കേസ് എടുത്തു

ദളിത് പെണ്‍കുട്ടികളെ ആക്ഷേപിച്ചുവെന്ന പരാതിയില്‍ തലശേരി എം.എല്‍.എ എ.എന്‍ ശംസീറിനെതിരെയും കണ്ണുര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെയും പൊലീസ് കേസെടുത്തു. ദളിത് പെണ്‍കുട്ടികളെ ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് നടപടി. സി.പി.എം നേതാക്കളുടെ ഭാഗത്ത് നിന്നും ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അഞ്ജന നേരത്തെ മൊഴിനല്‍കിയിരുന്നു. ആത്മഹത്യാശ്രമത്തിന് അഞ്ജനക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ,സംസ്ഥാന പട്ടികജാതി/ പട്ടികവര്‍ഗ കമ്മീഷന്‍ പി.എന്‍. വിജയകുമാര്‍ ആശുപത്രിയില്‍ കഴിയുന്ന അഞ്ജനയുടെ മൊഴി രേഖപ്പെടുത്തി. ജയിലില്‍ കഴിയേണ്ടി വന്ന വിഷമത്തിലാണ് ആത്മഹത്യശ്രമം നടത്തിയതെന്നാണ് അഞ്ജന മൊഴി നല്‍കിയത്. അഞ്ജനക്കൊപ്പം റിമാന്‍ഡില്‍ കഴിഞ്ഞ സഹോദരി അഖിലയുടെ മൊഴിയും കമ്മീഷന്‍ രേഖപ്പെടുത്തി. ദേശീയ പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷന്‍ അംഗം ഗിരിജയും ആശുപത്രിയിലത്തെി അഞ്ജനയെ കണ്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























