മരിച്ചിട്ടും വെറിതെവിടാതെ സമൂഹം, ജിഷയുടെ ഫോണില്‍ 93 കോണ്ടാക്ട് നമ്പര്‍ മാത്രം

മരിച്ചിട്ടും വിടാതെ മലയാളിസമൂഹം സ്വഭാവദൂഷ്യത്തിന്റെ നിഴലില്‍ നിര്‍ത്തിയ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കുറിച്ച് ദിവസം പുറത്തുവരുന്ന വാര്‍ത്തകള്‍ നിരവതിയാണ്. ഇപ്പോള്‍ ജിഷയുടെ ഫോണ്‍വിളികളും മറ്റുമാണ് പുറത്തുവന്നിരിക്കുന്നത്.
ഫോണില്‍ 93 കോണ്ടാക്ട് നമ്പര്‍ മാത്രം വിളിച്ചതില്‍ മിക്കതും തൊഴിലാളികളെയുമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതി അമിറുള്‍ ഇസല്‍മിന്റെ ഫോണില്‍ ജിഷയുടെതോ ജിഷയുടെ ഫോണില്‍ അമിറുളിന്റെയോ നമ്പറില്ലായിരുന്നു. കോളുകള്‍ 90 സെക്കന്റിനപ്പുറത്തേക്ക് പോയിരുന്നുമില്ല.അമീര്‍ ജിഷയുടെ വീട്ടില്‍ ജോലിക്ക് വന്നിരുന്നു എന്ന രീതിയില്‍ ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളും തെറ്റായിരുന്നു.
വര്‍ക്കര്‍ ഭായി എന്ന പേരില്‍ സേവ് ചെയ്തിരുന്ന മൂന്ന് നമ്പറുകള്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടേതായിരുന്നു. അമ്മയും മകളും തനിച്ചു താമസിച്ചിരുന്നതിനാല്‍ ജിഷയ്ക്ക് നാട്ടിലെ മാനസീക രോഗികളുടെ രഹസ്യാവയവ പ്രദര്‍ശനം പോലെയുള്ള ചില ശല്യങ്ങളും സഹിക്കേണ്ടി വന്നിരുന്നു. ഇത്തരം മനോരോഗികളുടെ ചേഷ്ടകള്‍ പകര്‍ത്തി വെളിച്ചത്ത് കൊണ്ടുവരാന്‍ ആലോചിച്ചിരുന്നതിന്റെ ഭാഗമായിരുന്നു പെന്‍ ക്യാമറ വസ്ത്രത്തില്‍ ഒളിപ്പിച്ചത്.
നന്നായി പഠിക്കുന്ന മറ്റുള്ളവരില്‍ നിന്നും അകന്നു നില്‍ക്കുന്ന ലക്ഷ്യബോധമുള്ള പെണ്‍കുട്ടിയായിരുന്ന ജിഷയ്ക്ക് കഴിയുന്ന സുരക്ഷിതത്വം നല്‍കാന്‍ മാതാവും ശ്രദ്ധിച്ചിരുന്നു. മകളെ ആരെങ്കിലും ശല്യം ചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടായാല്‍ പോലും അമ്മ അവരുമായി വഴക്കുണ്ടാക്കിയിരുന്നു. ഇത് പലപ്പോഴും അമ്മയും മകളും തമ്മിലുള്ള വഴക്കില്‍ പോലും കലാശിച്ചിരുന്നു. ഇങ്ങിനെ അതിശക്തമായ അരക്ഷിതാവസ്ഥയിലും മാനസീക പിരിമുറുക്കത്തിലായിരുന്നു ജിഷയും മാതാവും കഴിഞ്ഞിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























