യോഗയെ മതവുമായി ബന്ധപ്പെടുത്താന്‍ ശ്രമം: പിണറായി

യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ യോഗയെ മതവുമായും ആത്മീയതയുമായും ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ മതങ്ങള്‍ക്ക് അതീതമാണ് യോഗ. അതിനെ പുനരുജ്ജീവന മാര്‍ഗമായാണ് കാണേണ്ടത്. പരമ്പരാഗത ആയോധന കലകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പ്രാധാന്യമുള്ള വ്യായാമ മുറയാണ് യോഗ.
'ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്' എന്നത് വളരെ പണ്ടേ നിലനിന്നു പോരുന്ന ഒരു സങ്കല്‍പ്പമാണ്. ഈ സങ്കല്‍പ്പത്തിനോട് നന്നായി ചേര്‍ന്നുപോകുന്ന ഒന്നാണ് വ്യായാമ മുറയായ യോഗ. 'വ്യായാമ മുറ' എന്ന് പറഞ്ഞത് ബോധപൂര്‍വ്വമാണെന്നും കൊല്ലത്ത് നടന്ന യോഗ ദിനാചരണ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























