വിവസ്ത്രയായി നൃത്തം ചെയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു വായില്‍ ടോയ്‌ലറ്റ് ക്‌ളീനര്‍ ഒഴിച്ചു, ആത്മഹത്യ ശ്രമമെന്ന പ്രിന്‍സിപ്പലിന്റെ വാദം തെറ്റാണെന്നു ക്രൂരമായി റാഗിംഗിന് ഇരയായ പെണ്‍കുട്ടി

റാഗിങ്ങിന് ഇരയായത് വിവസ്ത്രയായി നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണെന്നു എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ അശ്വതി(19). കര്‍ണ്ണാടക ഗുല്‍ബര്‍ഗ അല്‍ഖമാര്‍ നഴ്‌സിംഗ് കോളേജ് ഒന്നാം സെമെസ്‌റെര്‍ വിദ്യാര്‍ത്ഥിയായ അശ്വതിയെ മലയാളികളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ടോയ്‌ലറ്റ് ക്‌ളീനര്‍ കുടിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മെയ് ഒന്‍പതിനായിരുന്നു സംഭവം നടന്നത്. മലയാളികളായ ഇടുക്കി സ്വദേശി ആതിര,കൊല്ലം സ്വദേശിയായ ലക്ഷ്മി എന്നിവര്‍ ചേര്‍ന്നു നിര്‍ബന്ധിച്ചു ടോയ്‌ലറ്റ് ക്‌ളീനര്‍ വായിലൊഴിക്കുകയായിരുന്നു എന്നു അശ്വതി പൊലീസിന് മൊഴി നല്‍കി. ലക്ഷ്മിയാണ് അശ്വതിയുടെ വായില്‍ ടോയ്‌ലറ്റ് ക്‌ളീനര്‍ ഒഴിച്ചത്, ആതിര വായും കഴുത്തും ചേര്‍ത്തു പിടിച്ചു. ദ്രാവകം അകത്തായതിനു ശേഷം അലറിക്കരഞ്ഞ അശ്വതിയുടെ അടുത്തേക് അടുത്ത മുറിയില്‍ താമസിക്കുന്ന സഹപാഠികള്‍ എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. ബോധം പോകാറായപ്പോഴേക്കും അടുത്ത മുറികളില്‍ നിന്നെത്തിയ മുതിര്‍ന്ന കുട്ടികള്‍ വായില്‍ വിരലിട്ടു ഛര്‍ദ്ദിപ്പിച്ചു.
ചോര ചര്‍ദ്ദിച്ചു കിടന്ന അശ്വതിയെ മറ്റു വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ തുടങ്ങുമ്പോള്‍ ചെറിയ ആശുപത്രിയിലെത്തിച്ചാല്‍ മതിയെന്നായിരുന്നു കോളജ് അധികൃതരുടെ നിലപാട്. എന്നാല്‍ രെഡവറുടെ നിര്‍ബന്ധപ്രകാരമാണ് മികച്ച ആശുപ്ത്രിയിലെത്തിച്ചതെന്നും അശ്വതി പറഞ്ഞു. ബാസവേശ്വര ആശുപത്രിയില്‍ നാലു ദിവസം ഐ.സി.യുവിലും ഒരു ദിവസം കാഷ്വാലിറ്റിയിലും കിടന്ന അശ്വതിയുടെ മൊഴിയെടുക്കാന്‍ പോലീസ് വന്നെങ്കിലും സംസാരിക്കാന്‍ കഴിയാതെ വന്നതിനാല്‍ മൊഴിയെടുക്കാത്ത പോകുകയായിരുന്നു.
ഡിസ്ചാര്‍ജ് ചെയ്ത അശ്വതി സഹപാഠികള്‍ക്കൊപ്പം നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു ആദ്യം എടപ്പാളിലെയും പിന്നീടു തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും വെള്ളം ഇറക്കാന്‍പോലും കഴിയാതെ അവശനിലയിലായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണു ജീവന്‍ നിലനിര്‍ത്തുന്നത്.
അതേ സമയം വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ചതാണെന്ന വാദവുമായി കോളേജ് കോളേജ് അധികൃതര്‍ രംഗത്തെത്തിയിരുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥിനി അശ്വതി റാഗിങിനിരയായെന്ന വാര്‍ത്ത തള്ളി പ്രിന്‍സിപ്പല്‍ പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചതാണെന്നും റാഗ് ചെയ്‌തെന്നു പറയുന്ന വിദ്യാര്‍ത്ഥികളോട് അശ്വതിക്കു പൂര്‍വ വൈരാഗ്യമുണ്ടായിരുന്നതായും ആരോപിച്ചു.
എന്നാല്‍ സംഭവം നടന്ന ദിവസം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന പ്രിന്‍സിപ്പലിന്റെ വാദം ശരിയല്ല, തനറെ വീട്ടിലും കുടുംബത്തിലും യാതൊരു പ്രശ്‌നങ്ങളുമില്ല, ആത്മഹത്യക്കു ശ്രമിച്ചെന്ന പ്രിന്‍സിപ്പലിന്റെ ആരോപണം തെറ്റാണ്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും ക്രൂര റാഗിങിനിരയായി ചികിത്സയിലുള്ള എടപ്പാള്‍ സ്വദേശിനി അശ്വതി പറഞ്ഞു
പണം കടം വാങ്ങിയും ലോണെടുത്തുമാണ് പിതാവില്ലാത്ത അശ്വതിയെ ബന്ധുക്കള്‍ നഴ്‌സിങ് പഠനത്തിനായി കര്‍ണാടകയിലേക്ക് അയച്ചത്. അവിടെ നില്‍ക്കാനാവുന്നില്ലെന്ന് അശ്വതി പല തവണ വീട്ടിലേക്ക് വിളിച്ച് അറിയിച്ചെങ്കിലും ക്രൂരമായ റാഗിംഗിനെ പറ്റി അറിവില്ലാതിരുന്ന വീട്ടുകാര്‍ അശ്വതിയെ കോളേജില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു
ആഴ്ചകള്‍ പിന്നിട്ടിട്ടും കോളജ് അധികൃതര്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. കേരള കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്കും ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡി. സാലി അശ്വതിയുടെ മൊഴിയെടുത്ത് കേസ് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെക്കു മാറാനാണുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കി.
റാഗിങ്ങിന് വിധേയമായി ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. മാധ്യമങ്ങളിലൂടെ സംഭവം അറിഞ്ഞതിനെ തുടര്‍ന്നു പ്രതീകരിച്ചപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ബന്ധുക്കളുടെ പരാതി ഇതു വരെ ലഭിച്ചിട്ടില്ലെന്നും, തപാല്‍ വഴി അയച്ചിരുന്ന പരാതി ലഭിച്ചാലുടന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് എ.കെ ബാലന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























