സുഹൃത്തുക്കളായ യുവതികളുടെ അര്‍ധനഗ്‌ന ഫോട്ടോകള്‍ കാമുകന് അയച്ചുകൊടുത്ത കാമുകി അറസ്റ്റില്‍

ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന സുഹൃത്തുക്കളായ യുവതികളുടെ അര്‍ധനഗ്‌ന ഫോട്ടോകള്‍ കാമുകന് അയച്ചുകൊടുത്ത കാമുകി അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശിനി അനിതയാണ് കോഴിക്കോട് നടക്കാവ് പൊലീസിന്റെ പിടിയിലായത്. നടക്കാവ് സിവിഎന്‍ കളരിക്കു സമീപമുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന കൂട്ടുകാരികളുടെ ഫോട്ടോയാണ് അനിത കാമുകന് അയച്ചു കൊടുത്തത്. മുറിയില്‍ ഉറങ്ങുന്ന ഫോട്ടോകളായിരുന്നു അയച്ചു കൊടുത്തിരുന്നത്.
അടിവസ്ത്രവും ചെറുവസ്ത്രങ്ങളും ധരിച്ച് ഉറങ്ങുന്ന ഫോട്ടോകള്‍ അനിത കാമുകന് വാട്‌സ്ആപ്പ് വഴി അയച്ചു കൊടുക്കുകയായിരുന്നു. ഈ സംഭവം അറിഞ്ഞ യുവതികള്‍ കമ്മിഷണര്‍ക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അനിതയെ അറസ്റ്റ് ചെയ്തത്. അനിതയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് കൂട്ടുകാരികളുടെ നിരവധി അര്‍ധനഗ്‌ന ഫോട്ടോകള്‍ ലഭിച്ചു. ഫോട്ടോകള്‍ അയച്ചെന്നു വ്യക്തമായെന്നും പൊലീസ് പറഞ്ഞു.
സംഭവം തെളിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍, കാമുകി പിടിയിലായെന്നു അറിഞ്ഞ കാമുകന്‍ ഒട്ടും താമസിക്കാതെ ഫോട്ടോകള്‍ എല്ലാം ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തു. ഫോട്ടോകള്‍ മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. അനിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയ നടക്കാവ് പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























