പാലാക്കാട് കുഴല്‍മന്ദത്തിനു സമീപം കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് കുഴല്‍മന്ദത്തിനു സമീപം മാത്തൂരില്‍ ഒരു കുടുബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയാംപറമ്പ് വീട്ടില്‍ ബാലകൃഷ്ണന്‍ (60), ഭാര്യ രാധാമണി (53), ഇരട്ടപെണ്‍മക്കളായ ദൃശ്യ (20), ദര്‍ശന (20) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ബാലകൃഷ്ണന്റെ മകന്‍ ദ്വിഗാജ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളേയും സഹോദരിമാരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പെയിന്റിങ് തൊഴിലാളിയായ ബാലകൃഷ്ണനും കുടുംബവും കുടുംബ പ്രശ്‌നങ്ങള്‍ കാരണമാണ് മരിച്ചതെന്ന് കരുതുന്നു. മകളായ ദൃശ്യ ബിരുദ വിദ്യാര്‍ത്ഥിനിയും ദര്‍ശന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























