ക്രൂരമായ റാഗിംഗിന് ഇരയായ അശ്വതിയെ ജെഡിടി ഇസ്‌ലാം ട്രസ്റ്റ്ഏറ്റെടുക്കുന്നു, സൗജന്യ ചികിത്സ ഇഖ്‌റ ആശുപത്രീയില്‍ നല്‍കും

ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ലഹരിവിരുദ്ധ ദിനാചരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കോഴിക്കോട് വെള്ളിമാടുകുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ.ഡി.ടി ഇസ്‌ലാം ട്രസ്റ്റ് അശ്വതിയെ ദത്തെടുക്കാന്‍ തയ്യാറാണെന്നു അറിയിച്ചത്. ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി ജെ.ഡി.ടി ട്രസ്റ്റിനുകീഴിലെ ജെ.ഡി.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് ലഭിച്ച സംസ്ഥാനത്തെ മികച്ച ലഹരിവിരുദ്ധ ക്‌ളബിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചതിനുശേഷമാണ് അശ്വതിയെ ജെ.ഡി.ടി ഏറ്റെടുക്കുന്ന കാര്യം മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചത്.
കര്‍ണാടകയിലെ കലബുറഗിയില്‍ അല്‍ഖമര്‍ കോളജ് ഓഫ് നഴ്‌സിങ്ങില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയെക്കുറിച്ചറിഞ്ഞ ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി സി.പി. കുഞ്ഞിമുഹമ്മദ് മുഖ്യമന്ത്രിയോട് കത്തിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. അശ്വതിയുടെ ചികിത്സയും തുടര്‍പഠനവും താമസവുമെല്ലാം ഇനി ജെ.ഡി.ടിയുടെ കീഴിലായിരിക്കും. കൂടാതെ, ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചാല്‍ ജോലിയും നല്‍കാമെന്ന് ട്രസ്റ്റ് ഉറപ്പുനല്‍കിയിട്ടുണ്ട്.
ജെ.ഡി.ടി നഴ്‌സിങ് കോളജിലായിരിക്കും അശ്വതിക്ക് തുടര്‍പഠനത്തിന് അവസരം നല്‍കുക. ഇതിനായി ഒരു സീറ്റ് മാറ്റിവെച്ചിട്ടുണ്ട്. ജെ.ഡി.ടിയുടെ ഹോസ്്റ്റലില്‍ പരിപൂര്‍ണ സൗജന്യത്തോടെ പെണ്‍കുട്ടിക്ക് താമസിക്കാനും സൗകര്യമൊരുക്കും. നല്ല മാര്‍ക്കോടെ ജയിച്ചാല്‍ ഇഖ്‌റ ആശുപത്രിയില്‍ ന്നെ അശ്വതിക്ക് നഴ്‌സായി ജോലി നല്‍കാനും തീരുമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലാപ്പറമ്പിലെ ഇഖ്‌റ ആശുപത്രിയിലേക്ക് ആവശ്യമെങ്കില്‍ അശ്വതിയെ മാറ്റുമെന്ന് സി.പി. കുഞ്ഞിമുഹമ്മദ് പറഞ്ഞു. മഡിക്കല്‍ കോളജില്‍ പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ഇഖ്‌റയിലെ ഡോക്ടര്‍മാര്‍ ഉടന്‍ ചര്‍ച്ച നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























