തന്റെ പിതാവിന് അഴിമതിക്കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല: ഗണേശിന്റെ മുന്‍ ഭാര്യ യാമിനിയുടെ ജീവിതം തകര്‍ത്ത സ്ത്രീ സരിത എസ് നായര്‍: ഗണേശിന് മറുപടിയുമായി ഷിബു ബേബി ജോണ്‍

തന്റെ പിതാവിന് അഴിമതിക്കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ലെന്നും താന്‍ അഹങ്കാരിയായത് നല്ല അച്ഛന് പിറന്നതുകൊണ്ടാണെന്നും ഷിബു ബേബി ജോണ്‍. സോളാര്‍ കമ്മീഷനില്‍ മൊഴി കൊടുത്തതിന് ശേഷം തന്നെ രൂക്ഷമായ വിമര്‍ശിച്ച കെബി ഗണേശ് കുമാറിനുള്ള മറുപടിയായി ആണ് ഷിബു ബേബി ജോണ്‍ ഇക്കാര്യം പറഞ്ഞത്. യുഡിഎഫ് സര്‍ക്കാരില്‍ ടീം സോളാറിന് സഹായം നല്‍കിയത് ഗണേശാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ഷിബു ബേബി ജോണ്‍ വഞ്ചകനാണെന്നും അദ്ദേഹത്തിന് തന്നോട് മുന്‍വൈരാഗ്യമുണ്ടെന്നും തന്നെ വഞ്ചിച്ചതിന് അദ്ദേഹത്തിന് ലഭിച്ച ശിക്ഷയാണ് ചവറയിലെ തോല്‍വിയെന്നും, അഹങ്കാരവും അഴിമതിയുമാണ് ഈ തോല്‍വിയ്ക്കു പിന്നിലെന്നും ഗണേശ് കുമാര്‍ പറഞ്ഞിരുന്നു. ഗണേശിന്റെ മുന്‍ ഭാര്യ യാമിനിയുടെ ജീവിതം തകര്‍ത്ത സ്ത്രീകളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പേരാണ് സരിത എസ് നായരുടേതെന്നും ഇതിനെതിരെ താന്‍ എടുത്ത നിലപാടാണ് ഗണേഷിനെ ചൊടിപ്പിച്ചതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























