ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് പശുവിനെ രതിവൈകൃതത്തിന് ഇരയാക്കിയതായി നാട്ടുകാരുടെ പരാതി

എറണാകുളം പുതുക്കലവട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പശുവിനെ രതിവൈകൃതത്തിന് ഇരയാക്കിയതായി നാട്ടുകാരുടെ പരാതി. നാട്ടുകാര്‍ പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകളില്‍ നിന്ന് വന്‍തോതില്‍ നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തി.
പുതുക്കലവട്ടം സ്വദേശി മഹേഷിന്റെ പശുവിനെ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് രതിവൈകൃതത്തിന് ഇരയാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. യുവാവിനെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷം മാത്രമേ പശുവിനെ രതിവൈകൃതത്തിനിരയാക്കിയ കേസ് ചുമത്താനാകൂ എന്ന് പൊലീസ് നിലപാടെടുത്തു. പശുവിന് മോഷ്ടിച്ചതിന് കേസെടുക്കാമെന്നും പൊലീസ് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.
ഈ സംഭവത്തിനു പിന്നാല, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകളില്‍ നിരോധിത ലഹരിവസ്തുക്കള്‍ വില്‍ക്കുന്നെന്ന പരാതിയും നാട്ടുകാര്‍ ഉന്നയിച്ചു. തുടര്‍ന്ന് പൊലീസ് മേഖലയില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പനങ്ങളടക്കം കണ്ടെത്തിയത്. മേഖലയില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരില്‍ ഏറെ പേരുടെ പക്കല്‍ മതിയായ തിരിച്ചറിയില്‍ രേഖകളില്ലെന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതുക്കലവട്ടം മേഖലയില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























