കോട്ടയത്ത് യുവതിയെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതിന് ശേഷം തുണി പൊക്കി കാണിച്ചതായി പരാതി

കോട്ടയം റബര്‍ബോര്‍ഡിനു സമീപം സ്വകാര്യ സ്ഥാപനം നടത്തുന്ന ഇരുപത്തിരണ്ടുകാരിയെ കാറിലെത്തിയ സംഘം നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചശേഷം തുണിപൊക്കിക്കാട്ടിയതായി പരാതി.അക്രമി സംഘത്തിന്റെ മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ യുവതി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മാറിടത്തിലും കഴുത്തിലും നഖംകൊണ്ട് മുറിഞ്ഞ പാടുകളും ചതവുകളുമുണ്ട്.
കോട്ടയത്തു നിന്നും സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് വരികയായിരുന്ന യുവതിയെ കാറില്‍ പിന്തുടര്‍ന്ന നാലംഗ സംഘം വഴിയില്‍ തടയുകയായിരുന്നു. കോട്ടയത്തു നിന്നും സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് വരുന്നതിനിടെ ഞായറാഴ്ച വൈകിട്ട് മാധവന്‍പടി ഭാഗത്തുവച്ചായിരുന്നു സംഭവം. കാറില്‍ പിന്തുടര്‍ന്ന നാലംഗ സംഘം യുവതിയെ വഴിയില്‍ തടയുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങി യുവതിയുടെ കഴുത്തില്‍ പിടിമുറുക്കി. കുതറിവീണ യുവതിയെ ഇയാള്‍ നിലത്തുകൂടി വലിച്ചിഴച്ചു. ഇതിനിടെ അക്രമിസംഘത്തിലൊരാള്‍ തുണിപൊക്കി നഗ്‌നത കാട്ടിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
രക്ഷിക്കാനെത്തിയ നാട്ടുകാരെയും അക്രമി സംഘം ഭീഷണിപ്പെടുത്തി അകറ്റി. തുടര്‍ന്ന് സമീപത്തെ വീട്ടിലേയ്ക്ക് ഓടിക്കയറിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ അക്രമികളിലൊരാള്‍ പൂച്ചെട്ടികൊണ്ട് തലയ്ക്കടിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരാഴ്ച മുന്‍പ് മണര്‍കാട് ജങ്ഷനു സമീപത്തുവച്ച് യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഒരു കാര്‍ ഇടിച്ചിരുന്നു. അന്ന് കാറിലുണ്ടായിരുന്നവര്‍ നഷ്ടപരിഹാരം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇതേതുടര്‍ന്നുള്ള പകയാണ് അക്രമണത്തിന് പിന്നിലെന്നാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























