മലയാളി ദളിത് പെണ്‍കുട്ടി റാഗിങ്ങിനിരയായ സംഭവം: കോളേജിന്റെ അംഗീകാരം റദ്ദാക്കും

കലബുറഗി നഴ്‌സിങ് കോളേജിനെതിരെ മലയാളി ദളിത് പെണ്‍കുട്ടി റാഗിങ്ങിനിരയായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍. കോളേജിന്റെ അംഗീകാരം റദ്ദാക്കുമെന്ന് പ്രസിഡന്റ് ടി. ദിലീപ് കുമാര്‍ പറഞ്ഞു. കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയാണുണ്ടായിരിക്കുന്നത്. റാഗിങ് തടയാനുള്ള യുജിസി നിര്‍ദേശം നടപ്പാക്കിയില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കോളജിനെതിരെ നടപടിയുണ്ടാകുമെന്നും ദിലീപ് കുമാര്‍ പറഞ്ഞു.
റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി കര്‍ണാടക അന്വേഷണസംഘം രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























