ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ആളെ ഭാര്യ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊന്നു
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വിട്ടയച്ച പ്രതിയായ കോയമ്പത്തൂര്‍ പെരിയനായ്ക്കര്‍ സ്വദേശി രവികുമാറിനെ ജനക്കൂട്ടം നോക്കി നില്‍ക്കെ കൊല്ലപ്പെട്ടയാളുടെ ഭാര്യ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. രവികുമാറിന്റെ സുഹൃത്തായിരുന്ന രങ്കസ്വാമിയുടെ ഭാര്യ സുഗന്ധിയെ കോടതി റിമാന്‍ഡ് ചെയ്തു. രവികുമാറിനെ നേരത്തെ കോടതി വിട്ടയച്ചത് രങ്കസ്വാമിയെ കൊന്ന കേസിലാണു. രങ്കസ്വാമിയും രവികുമാറും സുഹൃത്തുക്കളായിരുന്നു. 2015 ജൂണ്‍ അഞ്ചിന് ഇരുവരും മദ്യപിക്കേ തര്‍ക്കമുണ്ടായി. ഇതിനുശേഷം ഉറങ്ങിക്കിടന്ന രങ്കസ്വാമിയെ അമ്മിക്കല്ലെടുത്തു രവികുമാര്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ഈ മാസം 14നു വിധി വന്നപ്പോള്‍ സാക്ഷികളില്ലാത്തതിനെ തുടര്‍ന്നു രവികുമാറിനെ കോടതി വിട്ടയച്ചു. കഴിഞ്ഞദിവസം കാളിപാളയം ബസ് സ്റ്റാന്‍ഡിനു സമീപം രവികുമാറിനെ സുഗന്ധി കല്ലുകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























