സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍

മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ ഇരുപത്തി അഞ്ചോളം മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അസ്വസ്തതയുണ്ടായതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. സംസ്ഥാന പീഡ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
വയറിളക്കവും ഛര്‍ദ്ദിയുമായി ശനിയാഴ്ച രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് അസ്വസ്തത തുടങ്ങിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പതിനേഴ് വിദ്യാര്‍ത്ഥിനികള്‍ ചികിത്സ തേടിയെത്തി. ഇപ്പോള്‍ രണ്ടുപേര്‍ ചികിത്സയിലുണ്ട്. ഭക്ഷ്യവിഷബാധയാണോ വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരുമിച്ച് അസ്വസ്തതയുണ്ടാകാന്‍ കാരണമെന്നറിയാന്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























