ഷുക്കൂര്‍ വധക്കേസ് സി.ബി.ഐയ്ക്ക് വിടാനുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു

മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിടാനുള്ള ഉത്തരവിന് സ്‌റ്റേ. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്.സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടിവി രാേജഷ് എം.എല്‍എ എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. അന്വേഷണ നടപടികള്‍ നിര്‍ത്തിവെക്കാനും കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരജിയില്‍ വിശദമായ വാദം നാളെ കേള്‍ക്കും.
പി.ജയരാജനും ടി.വി. രാജേഷ് എം.എല്‍.എക്കും പുറമെ കേസിലെ പ്രതിയായ മൊറാഴ കപ്പാടന്‍ കെ. പ്രകാശനുള്‍പ്പെടെ പ്രതികളാണ് അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്‍കിയ ഹരജിയില്‍ ഫെബ്രുവരി എട്ടിന് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് അപ്പീലില്‍ ചോദ്യം ചെയ്തത്.
കേസിലെ മുഴുവന്‍ പ്രതികളെയും കക്ഷിചേര്‍ക്കാതെയുള്ള ഹരജിയിലാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും കേസന്വേഷണം ശരിയായ രീതിയിലല്ലെന്നും വിലയിരുത്താന്‍ ഒരു വസ്തുതയും സിംഗിള്‍ ബെഞ്ച് മുമ്പാകെ ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്.
സി.ബി.ഐ അന്വേഷിക്കേണ്ട അപൂര്‍വങ്ങളില്‍ അപൂര്‍വമായതോ അസാധാരണമോ ആയ കേസല്ല ഷുക്കൂറിന്റെ കൊലപാതകം. വിചാരണഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കേസാണ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്. കൂടാതെ, ഹരജിയില്‍ ഉന്നയിക്കാത്ത കാര്യങ്ങളിലാണ് പ്രതികള്‍ക്കെതിരായ പ്രതികൂല പരാമര്‍ശം സിംഗിള്‍ ബെഞ്ച് നടത്തിയിട്ടുള്ളതെന്നും സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നുമാണ് അപ്പീല്‍ ആവശ്യപ്പെട്ടിരുന്നത്.
2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷം കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























