പിണറായി വിജയന്‍ നരേന്ദ്രമോഡിക്ക് പഠിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോഡിക്ക് പഠിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് പിണറായിക്ക് ഈ മാറ്റം സംഭവിച്ചത്. കേരളത്തെ സെല്‍ ഭരണത്തിന് കീഴിലാക്കാനാണ് സിപിഐഎമ്മിന്റെ ശ്രമമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധിക്കുന്നവരെ പൊലീസിനെക്കൊണ്ട് ജയിലിലടപ്പിക്കുകയാണ് പിണറായി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പിണറായി ഭരണം പൂര്‍ണമായി തന്നില്‍ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സംബന്ധിച്ച മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളെ യഥാസമയം അറിയിക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് പോലും മന്ത്രിസഭാ തീരുമാനം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























