ജിഷ കൊലക്കേസ്: പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു

ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു. പെരുമ്ബാവൂര്‍ വട്ടോളിപ്പടിയിലെ ഓട്ടോ ഡ്രൈവറാണ് അമീറിനെ തിരിച്ചറിഞ്ഞത്. കൊലയ്ക്കു ശേഷം പ്രതി തന്റെ ഓട്ടോയില്‍ യാത്ര ചെയ്തു എന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി. ആലുവ പോലീസ് ക്യാമ്പില്‍ നടന്ന തിരിച്ചറിയില്‍ പരേഡിലാണ് ഡ്രൈവര്‍ പ്രതിയെ തിരിച്ചറിഞ്ഞത്.
നേരത്തെ മൂന്ന് സാക്ഷികള്‍ അമീറിനെ തിരിച്ചറിഞ്ഞിരുന്നു. അമീര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, അവിടെ താമസിച്ചിരുന്ന തൊഴിലാളി, അമീര്‍ ചെരുപ്പ് വാങ്ങിയ കടക്കാരന്‍ എന്നിവരാണ് വെള്ളിയാഴ്ച പോലീസ് ക്ലബിലെത്തി പ്രതിയെ തിരിച്ചറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























