അടിമാലിയ്ക്ക് സമീപം ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്ക്

അടിമാലിക്ക് സമീപം അഞ്ചാംമൈലില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 25 പേര്‍ക്ക് പരുക്കേറ്റു. അടിമാലി കോതമംഗലം റൂട്ടിലോടുന്ന മരിയ മോട്ടോഴ്‌സ് എന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞെങ്കിലും മരത്തില്‍ തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
ബസില്‍ 43 പേരുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവഴി വന്ന മറ്റു ബസുകളിലെ യാത്രക്കാരും അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ്, പോലീസ് എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























