പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി

കോന്നി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കുറിച്ച് ഹോസ്റ്റല്‍ അധികൃതരാണ് വിവരം നല്‍കിയത്. പെണ്‍കുട്ടിയുടെ ബന്ധു കുട്ടിയെ അതി ക്രൂരമായി പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞതെന്ന് എന്ന സംശയമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി പെണ്‍കുട്ടിയെ പുനലൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ അധ്യയന വര്‍ഷമാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ പ്രവേശനം നേടിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധു അറസ്റ്റിലായിട്ടുണ്ടെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























