കുടിവെള്ള ശേഖരത്തിനുള്ള ടാങ്ക് ഇളകി വീണ് കുട്ടി മരിച്ച സംഭവത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറസ്റ്റില്‍

കൊട്ടാരക്കര എഴുകോണ്‍ പവിത്രേശ്വരം പഞ്ചായത്തില്‍ കുടിവെള്ള ശേഖരത്തിനുള്ള വാട്ടര്‍ ടാങ്ക് ഇളകി വീണ് കുട്ടി മരിച്ച സംഭവത്തില്‍ ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ മഞ്ജേഷ് ആണ് അറസ്റ്റിലായത്. ശനിയാഴ്ചയുണ്ടായ ദുരന്തത്തില്‍ എഴുകോണ്‍ കൈതക്കോട് വേലംപൊയ്ക ബിജു ഭവനില്‍ ആഞ്ചംലോസിന്റെ മകന്‍ അഭി ഗബ്രിയേല്‍ (ഏഴ്) ആണ് ദാരുണമായി മരിച്ചതുമായി അറസ്‌റ്. അഭിമുടെ അമ്മ ബീന (28), സഹോദരി സ്നേഹ (നാല്) എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്
പട്ടികജാതി- റവന്യൂ വകുപ്പുകളുടെ സംയുക്ത ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ശുദ്ധജല പദ്ധതിക്കുള്ള ടാങ്ക് നിര്‍മ്മാണത്തിലെ അപാകത മൂലമാണ് തകര്‍ന്നുവീണത് എന്നു കണ്ടതിനെ തുടര്‍ന്നാണ് എഞ്ചിനീയര്‍ക്കെതിരെ നടപടി. ഇരുമ്പിന്റെ ആംഗ്ലയര്‍ കൊണ്ടുണ്ടാക്കിയ കുടിവെള്ള ടാങ്ക് വേണ്ട രീതിയില്‍ ഉറപ്പിക്കാത്തതിനാലാണ് മരണത്തിനിടയാക്കിയത്. വേണ്ട രീതിയില്‍ ആഴത്തില്‍ കുഴിയെടുത്ത ഉറപ്പിക്കാത്തതിനാല്‍ ആംഗ്ലയര്‍ വീട്ടിലേക്കു ചരിഞ്ഞു വീണതാണ് അപകടത്തിന് കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























