ദളിത് യുവതികളുടെ അറസ്റ്റ്: ജാമ്യമെടുക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് ജയിലില്‍ പോകേണ്ടി വന്നത്: പിണറായി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തലശേരിയിലെ കുട്ടിമാക്കൂലില്‍ ദളിത് സഹോദരിമാരെ ജയിലിലടച്ചത് സുപ്രീംകോടതി മാനദണ്ഡം അനുസരിച്ചാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇരിക്കൂര്‍ എം.എല്‍.എ കെ.സി. ജോസഫാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
യുവതികള്‍ ജാമ്യമെടുക്കാന്‍ തയാറാകാത്തതുകൊണ്ടാണ് ജയിലില്‍ പോകേണ്ടി വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പാര്‍ട്ടി ഓഫിസില്‍ കയറി ബഹളം വെച്ചതിനാണ് യുവതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
യുവതികളെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ കുട്ടി കൂടെ ഇല്ലായിരുന്നുവെന്നും പിന്നീട് ജയിലിലേക്ക് പോകുന്നതിനിടയില്‍ ഇവര്‍ കുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തക്ക ഗൗരവം സംഭവത്തിനില്ലെന്നും വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























