വൈഫൈ സൗകര്യമുള്ള സ്വകാര്യ ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു

ചിറ്റേത്തുകര-കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റൂട്ടിലെ 'ഗുഡ്ലൈന്‍' ബസാണു വൈഫൈ സംവിധാനവുമായി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. വൈഫൈ സംവിധാനം ഘടിപ്പിച്ച സ്വകാര്യ ബസിന്റെ ഫ്‌ലാഗ് ഓഫ് കലക്ടര്‍ എം.ജി.രാജമാണിക്യം ഫ്‌ലാഗ് ഓഫ് ചെയ്തു.
ഇന്‍ഫോപാര്‍ക്ക് റൂട്ടിലായതിനാല്‍ ടെക്കികളാകും കൂടുതല്‍ യാത്രക്കാരെന്നതു മുന്‍നിര്‍ത്തിയാണു സ്വകാര്യ ബസിനകത്തു സൗജന്യ വൈഫൈ സംവിധാനം ഒരുക്കിയത്. അഞ്ചു പേര്‍ക്കു വീതം ഒരേ സമയം വൈഫൈ ഉപയോഗിക്കാവുന്ന രണ്ടു യൂണിറ്റുകളാണു ബസില്‍ ഘടിപ്പിച്ചിട്ടുള്ളത്.
യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പൂര്‍ണമായും സൗജന്യ യാത്രയെന്നതും ഈ ബസിന്റെ പ്രത്യേകതയാണ്.തൃക്കാക്കര നഗരസഭാധ്യക്ഷ കെ.കെ.നീനു, ആര്‍ടിഒ കെ.എം.ഷാജി, നഗരസഭ കൗണ്‍സിലര്‍മാരായ റംസി ജലീല്‍, ടി.എ.അലി, കെ.എ.നജീബ്, മുന്‍ കൗണ്‍സിലര്‍ റഹിയാനത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വൈഫൈ ഉപയോഗിക്കുന്നതിനുള്ള പാസ്വേഡ് ബസിനകത്തു വശങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ചിറ്റേത്തുകര സ്വദേശികളായ ബഷീര്‍ ടി. മുഹമ്മദ്, സി.എം.മുഹമ്മദ് റാഫി, അത്താണി സ്വദേശി കെ.കെ.മന്‍ഷാദ് എന്നിവരാണു ബസിന്റെ ഉടമകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























