ഗുല്‍ബര്‍ഗയ്ക്ക് പിന്നാലെ കേരള ഹോസ്റ്റലുകളിലും മയക്കുമരുന്ന് സുലഭം... അമ്മ മലയാളത്തെ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്

കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ ശുചിമുറി വൃത്തിയാക്കുന്ന ദ്രാവകം ബലാല്ക്കാരമായി നല്‍കി വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയിലായതിനു പിന്നാലെ കേരളത്തിലെ ഹോസ്റ്റലുകളില്‍ നിന്നും അമ്മ മലയാളത്തെ ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വരുന്നു.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളില്‍ പലരും മദ്യം, മയക്കുമരുന്ന്, സിഗരറ്റ് തുടങ്ങിയ ലഹരികള്‍ക്ക് അടിമകളാണത്രേ. മദ്യം പരസ്യമായി വാങ്ങണമെന്നതിനാല്‍ ഒപ്പം പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സഹപ്രവര്‍ത്തകനാണ് വാങ്ങി നല്‍കുന്നത്. അതേസമയം ഹോസ്റ്റല്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം സ്ഥിരമായി എത്തിക്കുന്ന കാരിയര്‍മാരും നഗരങ്ങളില്‍ സജീവമാണ്. നഗരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നു വില്‍പ്പന തകൃതിയാവുന്നത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഹോസ്റ്റലുകളോട് ചേര്‍ന്നുള്ള പെട്ടികടകളില്‍ സജീവമാണ്.
ആര്‍ത്തവകാലത്ത് വേദന സംഹാരിയായി കഴിക്കുന്ന ചില ഗുളികകള്‍ മയക്കു മരുന്നിന്റെ ഫലം നല്‍കുന്നവയാണ് ഇത്തരം ഗുളികകള്‍ വില്‍ക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും പെണ്‍കുട്ടികള്‍ക്ക് പരിചയമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഇത്തരം ഗുളികകള്‍ സുലഭമായി ലഭിക്കും. ഇല്ലെങ്കില്‍ പരിചയമുള്ള ഏതെങ്കിലും ഡോക്ടറില്‍ നിന്നും സംഘടിപ്പിക്കുന്ന കുറിപ്പടികള്‍ ഇതിനുവേണ്ടി ഉപയോഗിക്കും.
മെഡിക്കല്‍ സ്റ്റോറുകളില്‍ കിറുങ്ങാനുള്ള ഗുളികകള്‍ സുലഭമാണ്. കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ വരെ ഇത്തരം ഗുളികകളുടെ ഉപഭോക്താക്കളാണ്. ഗുല്‍ബര്‍ഗയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ അശ്വതിയെ ഉപദ്രവിച്ചത് ലഹരിക്കടിമയായ പെണ്‍കുട്ടികളാണെന്ന് സൂചനയുണ്ട്. ബാഗ്ലൂരിലും മറ്റും കണ്ടുവരുന്ന ലഹരി ഉപയോഗത്തിന്റെ വര്‍ദ്ധനവ് കേരളത്തിലും സംഭവിക്കുമെന്നു എന്നു ചുരുക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























