പോലീസിനു പറ്റിയ പറ്റ് പത്രങ്ങള്‍ക്കും

മനോരമ ഉള്‍പ്പെടെയുള്ള ദിനപത്രങ്ങള്‍ക്ക് പറ്റിയ പറ്റാണ് ഇന്നത്തെ പ്രധാന തലക്കെട്ട്. പറ്റ് എങ്ങനെയാണ് സംഭവിച്ചതെന്ന് ഇതുവരെയും ഒന്നും പിടിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരുടെ സ്ഥലമാറ്റ പട്ടിക പുറത്തിറങ്ങിയിരുന്നു. ഇതില്‍ കെ എം പ്രസാദ് എന്നയാളെ കന്റോണ്‍മെന്റ് സിഐയായി നിയമിച്ചുവെന്ന് പോലീസ് പത്രക്കുറിപ്പിലിറക്കി. പോലീസ് ആസ്ഥാനത്തു നിന്നും പുറത്തിറ്ക്കിയ സ്ഥലമാറ്റ ഉത്തരവിലെ ആദ്യ പേരുകാരനായിരുന്നു കെ എം പ്രസാദ്. ക്രൈം റോക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നും കന്റോണ്‍മെന്റിലേക്ക് മാറ്റുന്നു എന്നായിരുന്നു ഉത്തരവ്.
2013ല്‍ വനിതാകമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു പ്രസാദ്. ഏഷ്യാനെറ്റ് നടത്തിയ സ്റ്റിംഗ്ഓപ്പറേഷനില്‍ പരാതിക്കാരിയായ വനിതയെ അപമാനിച്ച കേസില്‍ സിഐ കുടുങ്ങി. മ്യൂസിയം പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. സിഐയെ സര്‍വീസില്‍ നിന്നും നീക്കുമെന്ന് അന്നത്തെ സര്‍ക്കാര്‍ നിയമസഭയില്‍ വി ശിവന്‍കുട്ടി എംഎല്‍എയ്ക്ക് ഉറപ്പും നല്‍കിയിരുന്നു. അതിനുശേഷമാണ് ശിവന്‍കുട്ടിയുടെ സര്‍ക്കാര്‍ കെ എം പ്രസാദിനെ നഗരഹൃദയമായ കന്റോണ്‍മെന്റില്‍ സിഐയായി നിയമിച്ചത്.
സംഭവം പത്രക്കാര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചൊവ്വാഴ്ചത്തെ പത്രങ്ങളില്‍ വരികയും ചെയ്തു. ഇതിനിടയില്‍ തിങ്കളാഴ്ച രാത്രി തന്നെ കെ എം പ്രസാദ്, എം പ്രസാദായി മാറി. ഇക്കാര്യം മനോരമയൊട്ട് അറിഞ്ഞതുമില്ല.
കെഎം പ്രസാദിനെ സര്‍ക്കാര്‍ എം പ്രസാദമാക്കിയതാണോ എന്നറിയില്ല. ഏതായാലും വിവാദം കൊഴുക്കുകയാണ്. പോലീസ് പിആര്‍ഒക്ക് ഒരക്ഷരം പിഴച്ചതാണോ എന്നുമറിയില്ല. എങ്കിലും പോലീസിനു കുറെ കൂടി ജാഗ്രത വേണമെന്നാണ് ഇതില്‍ നിന്നും കേരളം മനസിലാക്കേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























