ജിഷ വധം: അമീറിനു തീവ്രവാദ ബന്ധം; ശരീരത്തില്‍ പച്ച കുത്തിയ അസം വാക്ക് സംശയം ഇരട്ടിയാക്കുന്നു

അമീറിന് തീവ്രവാദി ബന്ധവും. പോലീസ് വിശദമായ അന്വേഷണത്തിന്. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ അമീറിനു ബോഡോ – ഉള്‍ഫാ തീവ്രവാദി സംഘടനകളുമായി ബന്ധമെന്ന സൂചനകള്‍ ലഭിച്ചതായി പൊലീസ്. ചെറുപ്പത്തില്‍ നാടുവിട്ടു പോയ അമീറുള്‍ അഞ്ചു വര്‍ഷത്തോളം എവിടെയായിരുന്നു എന്നതു സംബന്ധിച്ചു പൊലീസിനു ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാളുടെ ശരീരത്തില്‍ പച്ചകുത്തിയിരുന്ന അസം വാക്കുകള്‍ എന്താണെന്നും, ഇത് എവിടെ നിന്നാണ് പച്ചകുത്തിയതെന്നും കണ്ടെത്തിയെങ്കില്‍ ഇയാളുടെ മറ്റു ബന്ധങ്ങള്‍ സംബന്ധിച്ചു വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
അമീറിന്റെ ഇടതു കയ്യിലും, ഇടതു തോളിനു താഴെയും അസമീസ് ഭാഷയില്‍ പച്ചകുത്തിയിട്ടുണ്ട്. ഇത് മുന്‍പ് പട്ടാളവുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടേതിനു സമാനമായതാണെന്നാണ് മിലട്ടറി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് അമീര്‍ കേരളത്തില്‍ എത്തും മുന്‍പുള്ള അഞ്ചു വര്‍ഷം എവിടെയായിരുന്നു എന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അമീര്‍ പത്താം വയസില്‍ വീട് വിട്ടു പോയെന്നാണ് മാതാവ് പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പു മാത്രമാണ് ഇയാള്‍ കേരളത്തിലെത്തിയതെന്നു ഇയാള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെത്തും മുന്‍പുള്ള വര്‍ഷങ്ങളില്‍ അമീര്‍ എന്തു ചെയ്യുകയായിരുന്നു എന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പ്രതി ഒറ്റയ്ക്കു ജിഷയെ കൊലപ്പെടുത്തിയതും, മാസങ്ങളോളം മറ്റാര്‍ക്കും മുഖം നല്‍കാതെ ഒളിവില്‍ പാര്‍ത്തതും പരിശോധിക്കുമ്പോള്‍ ഇയാളുടെ തീവ്രവാദ ബന്ധങ്ങള്‍ സംശയിക്കാന്‍ സാധിക്കുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























