നോ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനു പിഴയായി 2000 രൂപ കൈക്കൂലി വാങ്ങിയതായി പരാതി

വഴിയരികില്‍ ബൈക്ക് നിര്‍ത്തി മരുന്നു വാങ്ങാന്‍ പോയ താനൂര്‍ സ്വദേശികളായ യുവാക്കളില്‍ നിന്നും പരിസരത്തുണ്ടായിരുന്ന ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയും ഡ്രൈവറും കൈക്കൂലി വാങ്ങിയതായി പരാതി. കോഴിക്കോട് മാങ്കാവില്‍ വഴിയരികില്‍ ബൈക്ക് നിര്‍ത്തി മാറുന്നു വാങ്ങാന്‍ പോയ സമയത്ത് പരിസരത്തുണ്ടായിരുന്ന ട്രാഫിക് പൊലീസ് പൂട്ടിടുകയായിരുന്നു. തുടര്‍ന്നു 400 രൂപ പിഴ ചോദിക്കുന്നതിനു പകരം ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടത് രണ്ടായിരം രൂപ. രണ്ടു പേരും പണമില്ലെന്ന് പറഞ്ഞെങ്കിലും എടിഎം കാര്‍ഡില്ലേ എന്നായി ചോദ്യം, തുടര്‍ന്നു എടിഎമ്മില്‍ നിന്നു രണ്ടായിരം രൂപ എടുത്തു കൊടുത്തതിനു ശേഷം പോലീസുകാര്‍ ബൈക്കിലെ പൂട്ടഴിക്കുകയായിരുന്നു.
പൊലീസുകാരുടെ ചിത്രവും എടിഎം കൗണ്ടറിലെ രസീതും സഹിതം മൊബൈലില്‍ പകര്‍ത്തി യുവാക്കള്‍ വിജിലിന്‍സിനും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. മേലുദ്യോഗസ്ഥര്‍ വിശദീകരണം തേടാന്‍ വിളിപ്പിച്ച ഉടനെതന്നെ, കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കു കാര്യം പിടികിട്ടി. മധ്യസ്ഥരെ ഉപയോഗിച്ച് രണ്ടായിരം രൂപ തിരികെ നല്‍കി യുവാക്കളെ കൊണ്ടു പരാതി പിന്‍വലിപ്പിക്കുകയായിരുന്നു.കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.
നിരോധിത പാര്‍ക്കിങ് മേഖലയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചക്രത്തില്‍ കത്രികപ്പൂട്ടിടുന്നത് സിറ്റി പൊലീസിന്റെ പതിവാണ്. പിഴ അടച്ചാല്‍ മാത്രമേ ഈ കത്രികപ്പൂട്ടിന്റെ താഴ് അഴിച്ചുമാറ്റൂ. കൈക്കൂലി പിരിക്കാന്‍ ട്രാഫിക് പൊലീസ് കത്രികപ്പൂട്ട് ഉപയോഗിച്ചുവെന്നാണ് പുതിയ ആരോപണം. സ്‌പെഷല്‍ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് വകുപ്പുതല അന്വേഷണ ചുമതല. വിവരമറിഞ്ഞ ഐജി ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























