കള്ളല്‍ കപ്പലില്‍ത്തന്നെ....സഹപ്രവര്‍ത്തകരുടെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് ഒന്നര ലക്ഷം രൂപ തട്ടിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ പിടിയില്‍.. പണം ഓണ്‍ലൈന്‍ ചൂതാട്ടത്തിനും അടിച്ചുപൊളിക്കും

കണ്ടാല്‍ സുന്ദരന്‍ സുമുഖന്‍ മാന്യന്‍...വിശ്വാസം മുതലാക്കി തങ്ങളെ തട്ടിച്ചത് ആത്മാര്‍ത്ഥ സുഹൃത്തെന്ന ഞെട്ടല്‍ മാറാതെ ടെക്കികള്‍. ആ ഫോണ്‍ ഒന്നു തന്നെ ഒരു കോള്‍ വിളിക്കട്ടെ എന്ന് സുഹൃത്ത് ചോദിച്ചാല്‍ എങ്ങനെ കൊടുക്കാതിരിക്കും. എന്നാല്‍ അത് നമ്മുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ അറിയാനാണെങ്കിലോ. പണം പോകുന്ന വഴി കാണില്ല അത്ര തന്നെ. സഹപ്രവര്‍ത്തകരുടെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് ഒന്നര ലക്ഷം രൂപ തട്ടിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ പിടിയില്‍. ഹരിയാന സ്വദേശിയും ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയിലെ ഐടി എഞ്ചിനീയറുമായ ട്വിങ്കിള്‍ അറോറയാണ് തിരുവനന്തപുരത്തു പിടിയിലായത്.
എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളാണു പ്രതിയെ കുടുക്കിയത്. രണ്ടാഴ്ചയോളമാണ് പൊലീസിനെയും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരെയും ഇയാള്‍ വട്ടംകറക്കിയത്. ടെക്‌നോപാര്‍ക്കിലെ ഒരു ഐടി കമ്പനി ജീവനക്കാരായ മൂന്ന് പേര്‍ കഴിഞ്ഞ ആഴ്ചയാണ് കഴക്കൂട്ടം പൊലീസില്‍ പരാതിയുമായെത്തിയത്. എടിഎം കാര്‍ഡ് തങ്ങളുടെ കൈയിലാണെങ്കിലും തങ്ങളറിയാതെ ആരോ തുടര്‍ച്ചയായി പണം പിന്‍വലിക്കുന്നെന്നും. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നുമായിരുന്നു പരാതി. സ്വകാര്യ ബാങ്കിന്റെ എടിഎം കാര്‍ഡില്‍ നിന്നായിരുന്നു ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടത്. പണം പിന്‍വലിക്കുന്നത് ബാങ്ക് ജീവനക്കരാണോ എന്നുപോലും പരാതിക്കാര്‍ സംശയിച്ചു. ഒടുവില്‍ കഴക്കൂട്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് മനസ്സിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഹരിയാന സ്വദേശിയായ ട്വിങ്കില്‍ അറോറ ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയിലെ ഐടി എഞ്ചിനീയറാണ്. ഇയാളോടൊപ്പം ജോലിചെയ്തിരുന്നവരുടെ എടിഎം കാര്‍ഡുകള്‍ രഹസ്യമായി ഇയാള്‍ കൈക്കലാക്കും. പിന്നീട് ബാങ്കുകളിലേക്ക് വിളിച്ച് എടിഎം കാര്‍ഡ് പിന്‍ നമ്പര്‍ ലോക്കായെന്നും പുതിയ നമ്പര്‍ തരണമെന്നും ആവശ്യപ്പെടും. ഇങ്ങനെ നമ്പര്‍ കരസ്ഥമാക്കിയാല്‍ പിന്നെ പണം പിന്‍പലിക്കും.
ടെക്‌നോപാര്‍ക്കിലെ തന്നെ ജീവനക്കാരായ ആഷിഖ്, ജയദേവന്‍, രഞ്ജിത് എന്നിവരുടെ ഒന്നര ലക്ഷം രൂപയാണ് ട്വിങ്കില്‍ തട്ടിയെടുത്തത്. പ്രതി ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയില്‍ രണ്ട് മാസം മുമ്പാണ് ജോലിക്കെത്തിയത്. സമാനമായ കേസില്‍ ഹരിയാനയിലും ഇയാള്‍ അന്വേഷണം നേരിട്ടിരുന്നതായി കഴക്കൂട്ടം സിഐ ബാബുരാജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























