ആര്യാടനും ഒട്ടും മോശമല്ല; സരിതയെ ആര്യാടന്‍ വിളിച്ചത് 80 തവണ...ഒരുമിച്ചുള്ള വിഡിയോ ദൃശ്യങ്ങളും പുറത്ത്

സരിതയെ ലൈംഗികമായി ചൂഷണം ചെയ്തവരുടെ പട്ടികയില്‍ താനുമുണ്ടെന്ന ടീം സോളാറിന്റെ ജി.എം. ആയിരുന്ന രാജശേഖരന്‍ നായരുടെ മൊഴി നിഷേധിക്കുന്നതായും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ എല്ലാവരേയും പോലെ ആര്യാടനും സരിതയെ ഇഷ്ടം പോലെ വിളിച്ചു. അതും രാത്രിയില്‍. 2012 ജൂണ്‍ നാലുമുതല്‍ 2013 മെയ് 10വരെ സരിതയുടെ ഒരു നമ്പറിലേക്കും തിരിച്ചും ആര്യാടന്റെ ഫോണില്‍നിന്ന് 80 തവണ വിളിച്ചതായുള്ള ഫോണ്‍ വിശദാംശങ്ങള്‍ കമ്മിഷന്‍ അഭിഭാഷകന്‍ ഹാജരാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ഇത് ആര്യാടന്‍ സമ്മതിച്ചു. ആര്യാടന്റെ ഫോണിലേക്ക് സരിതയുടെ മറ്റൊരു നമ്പറില്‍നിന്നു 2013 മെയ് 31ന് ഒരു വിളിയും നടന്നിട്ടുണ്ട്. 80 വിളികളില്‍ 34 എണ്ണം ആര്യാടന്‍ സരിതയെ വിളിച്ചതാണെന്നും രേഖകളിലുണ്ട്. ഈ ഫോണ്‍ വിളിയില്‍ പലതും രാത്രികാലത്തായിരുന്നു അതിനിടെ ആര്യാടന്‍ മുഹമ്മദിനൊപ്പം സോളര്‍ കേസ് പ്രതി സരിത ഒരേ വേദിയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സോളര്‍ കമ്മിഷനു ലഭിച്ചു.
2012 മെയ് ആറിനു കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനൊപ്പം സരിത പങ്കെടുക്കുന്ന വിഡിയോ ദൃശ്യങ്ങളാണു ലഭിച്ചത്. സോളര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി.ശിവരാജന്റെ ആവശ്യപ്രകാരം കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ രണ്ടു സിഡിയിലായി ദൃശ്യങ്ങള്‍ ഇന്നലെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഒരേ വേദിയിലാണെങ്കിലും പിന്‍നിരയില്‍ നിന്നിരുന്ന സരിതയെ താന്‍ കണ്ടില്ലെന്ന് ഇന്നലെ കമ്മിഷനില്‍ ഹാജരായ ആര്യാടന്‍ മുഹമ്മദ് മൊഴി നല്‍കി.
അസോസിയേഷന്റെ സമ്മേളന വേദിയില്‍ വച്ചു സരിതയെ കണ്ടോയെന്ന കമ്മിഷന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ആര്യാടന്റെ മറുപടി. തുടര്‍ന്ന് ഉച്ചകഴിഞ്ഞാണ് ദൃശ്യങ്ങള്‍ കമ്മിഷന്‍ ആര്യാടനെ കാണിച്ചത്. ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മാത്രമാണ് സരിത അതേ വേദിയില്‍ ഉണ്ടായിരുന്നതു ശ്രദ്ധയില്‍പ്പെട്ടതെന്ന് ആര്യാടന്‍ പറഞ്ഞു. വേദിയില്‍ പിന്‍നിരയിലാണു സരിത ഇരുന്നത്. അവിടേക്കു തന്റെ ശ്രദ്ധ എത്തിയിട്ടില്ല. വിഡിയോ ദൃശ്യങ്ങളില്‍ ഇതു വ്യക്തമാണെന്നും ആര്യാടന്‍ മൊഴിനല്‍കി.
സുമംഗലി ഓഡിറ്റോറിയത്തിലെ സ്‌റ്റേജില്‍ വച്ച് തന്നോട് സംസാരിച്ചുവെന്ന സരിതയുടെ മൊഴി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സി.ഡിയിലില്ലെന്നും ആര്യാടന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി.
നിലവിളക്കിന്റെ പിന്നില്‍ രണ്ടാമത്തെ നിരയില്‍ നില്‍ക്കുന്ന സരിതയെ തനിക്ക് കാണാന്‍ കഴിയില്ലെന്നും ആ വശത്തേക്ക് താന്‍ നോക്കുന്നതായി സി.ഡിയിലില്ലെന്നും അദ്ദേഹം മൊഴി നല്‍കി. രണ്ടാമത്തെ സി.ഡിയിലെ ദൃശ്യങ്ങളിലും താനില്ല. കോട്ടയത്ത് സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വച്ച് ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് 15 ലക്ഷം കൈമാറിയെന്നും ഇക്കാര്യം വേദിയില്‍വച്ച് മന്ത്രി സ്ഥിരീകരിച്ചിരുന്നുവെന്നും സരിത നേരത്തേ കമ്മിഷന് മൊഴി നല്‍കിയിരുന്നു. മൊഴിയുടെ സാധുത പരിശോധിക്കാനായാണ് കമ്മിഷന്‍ ദൃശ്യങ്ങള്‍ ശേഖരിച്ചത്.
മൂന്നു തവണ മാത്രമാണു സരിത തന്നെ വന്നു കണ്ടത്. ഔദ്യോഗിക വസതിയില്‍ കണ്ടിട്ടില്ല. സരിത ആദ്യം തന്നെ വന്നുകണ്ടത് എറണാകുളം ഗെസ്റ്റ് ഹൗസിലാണ്. ടീം സോളര്‍ കമ്പനിക്കു സോളര്‍ റാന്തല്‍ വിളക്കുകളുടെ ഓര്‍ഡര്‍ ലഭിക്കാന്‍ അനര്‍ടിന്റെ സഹായം ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. അതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് അനര്‍ടില്‍ ചോദിച്ചറിഞ്ഞ താന്‍ വിശദാംശങ്ങള്‍ അവരെ വിളിച്ചു പറഞ്ഞു. പിന്നീട് തുടര്‍ നടപടികളുമായി അവര്‍ വന്നില്ല. രണ്ടാം തവണ വന്നതു ടീം സോളര്‍ കമ്പനിയും മറ്റൊരു ജര്‍മന്‍ കമ്പനിയുമായി ചേര്‍ന്നു കെഎസ്ഇബിക്ക് 500 മെഗാവാട്ട് സോളര്‍ വൈദ്യുതി നല്‍കാമെന്നും അതിനു സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടാണ്.
ഇതിലും പിന്നീട് താല്‍പര്യം കാണിച്ചില്ല. മൂന്നാംതവണ 10,000 സോളര്‍ റൂഫ്‌ടോപ് പദ്ധതിക്കായാണ് സമീപിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ എംഎന്‍ആര്‍ഇയുടെ ചാനല്‍ പാര്‍ട്‌നര്‍ അല്ലാതിരുന്നതിനാല്‍ അതും നടന്നില്ലെന്നു ആര്യാടന്‍ മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























