സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി ധവളപത്രം ഇന്നു നിയമ സഭയില്‍ അവതരിപ്പിക്കും

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രം ഇന്ന് സഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. കേരളത്തില്‍ നടക്കുന്ന ധനസ്ഥിതി സംബന്ധിച്ച തര്‍ക്കവിഷയങ്ങളോരോന്നും വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുന്ന രേഖയായിരിക്കും ധവളപത്രമെന്നു മന്ത്രി പറഞ്ഞു. യുഡി എഫ് സര്‍ക്കാരിന്റെ കാലത്തു തികഞ്ഞ അരാജകത്വമാണ് നടന്നതെന്ന് വ്യക്തമാക്കും വിധമാണ് ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്.
നികുതി വരുമാനത്തിലെ കുറവാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ധവളപത്രത്തിലെ പ്രധാന നിരീക്ഷണം. നികുതി വരുമാനത്തിലെ കുറവും ചെലവുകളിലെ വന്‍ വര്‍ദ്ധനവും പ്രതിസന്ധി രൂക്ഷമാക്കിയതായി തോമസ് ഐസക് ധവളപത്രത്തില്‍ വ്യക്തമാക്കുന്നു. ബജറ്റിന് ഒരു പവിത്രതയും കല്‍പ്പിക്കാത്ത അഞ്ചു വര്‍ഷമാണ് കടന്നു പോയതെന്ന് ധവളപത്രം വിമര്‍ശിക്കുന്നു.യഥാര്‍ത്ഥ ചിലവുകളും ബജറ്റിലെ കണക്കുകളും യാതൊരു പൊരുത്തവുമില്ല. അയഥാര്ഥമായ ഇത്തരം ക്രമീകരണങ്ങള്‍ നടത്തി ഇനിയും മുന്നോട്ടു പോയാലുണ്ടാകുന്ന അവസ്ഥയും ധവളപത്രത്തില്‍ വിശദീകരിക്കുന്നു. കേരളത്തിന്റെ അസ്ഥിരമായ ഈ സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കുകയാണ് ധവളപത്രത്തിന്റെ ലക്ഷ്യമെന്നും തോമസ് ഐസക് വ്യക്തമാക്കി.
പാഴ്ചെലവ് നിയന്ത്രിക്കാനുള്ള നടപടികളും ധന സമാഹരണത്തിനു ഇനി സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ പറ്റിയും ധവളപത്രം നിര്‍ദ്ദേശിക്കും. ക്ഷേമപദ്ധതികള്‍ക്ക് പണം കുറയ്ക്കാനാവില്ലാത്തതിനാല്‍ വികസനത്തിന് പണം കണ്ടെത്തേണ്ടി വരുമെന്ന് നാല്പതോളം പേജുകളുള്ള ധവളപത്രം വ്യക്തമാക്കുന്ന്‌നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























