കടയുടെ അഞ്ചാം വാര്‍ഷികാഘോഷം: പാവപ്പെട്ടവനു വീടു നിര്‍മിച്ചു നല്‍കി മലയാളിയുടെ കാരുണ്യം

മെല്‍ബണിലെ ടാര്‍നെറ്റില്‍ വിന്‍ഡാം ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഔവര്‍ സ്‌പൈസസ് ഉടമ റെജി ഡാനിയേല്‍ തന്റെ കടയുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു പാവപ്പെട്ടവനു സൗജന്യമായി വീടു നിര്‍മിച്ചു നല്‍കി മാതൃകയായി.
ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും നാടന്‍ വിഭവങ്ങള്‍ വില്പന നടത്തുന്ന റെജി സ്വന്തമായി ഇതുവരെയും വീടു നിര്‍മിച്ചിട്ടില്ല. താന്‍ വീടു വയ്ക്കുന്നതിനു മുന്‍പ് ഒരു ഭവനരഹിതന് വീട് പണിതു കൊടുക്കണം എന്ന റെജിയുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്.
കിഴുവള്ളൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി സ്റ്റെഫിന്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട കിഴവള്ളൂര്‍ സ്വദേശി ആശാരിപറമ്പില്‍ ബോസ്- ഗീത ദമ്പതികള്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്.
ഗീതയ്ക്ക് കുടുംബസ്വത്തായി കിട്ടിയ ഭൂമിയില്‍ ഒരു ചെറിയ ഷെഡ് കെട്ടിയാണ് ബോസും ഗീതയും രണ്ട് കുട്ടികളും നാളിതുവരെ കഴിഞ്ഞിരുന്നത്. മൂന്നു ലക്ഷത്തിന് മുകളില്‍ രൂപ മുടക്കിയാണ് ഇവര്‍ക്ക് ഭവനം റെജി ഒരുക്കിയത്. കൂടാതെ ഒരു നിശ്ചിത തുക സ്ഥിരമായി പാവങ്ങളുടെ ചികില്‍സാ സഹായത്തിനും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും കടയുടെ ലാഭത്തില്‍നിന്നു റെജി ചെലവഴിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























