ആ രാത്രി സംഭവിച്ചത്....പ്രണയം ചെറു പിണക്കങ്ങള്‍ക്ക് വഴി മാറുമ്പോള്‍ അവസാനിക്കുന്നത് ആത്മഹത്യയിലോ

ഒന്നിക്കാന്‍ കാണിക്കുന്ന ആവേശത്തിന്റെ പകുതി ധൈര്യം ജീവിക്കാന്‍ കാണിച്ചിരുന്നെങ്കില്‍.. പ്രണയിക്കുമ്പോള്‍ സ്വപ്‌നം കാണുന്ന ജീവിതം യഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തതെന്ന് കൗമാരക്കാര്‍ എന്നു പഠിക്കും. നവദമ്പതികള്‍ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. എരുവ കിഴക്ക് കോട്ടാതെക്കതില്‍ മനോഹരന്‍ഇന്ദിര ദമ്പതികളുടെ മകന്‍ മനോജ്(22), ഭാര്യ ഇടപ്പോണ്‍ കുളഞ്ഞിയില്‍ വാസുദേവന്‍പിള്ളഓമന ദമ്പതികളുടെ മകള്‍ വീണ(22) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണകാരണം ഇനിയും വ്യക്തമല്ല. തലേ ദിവസം രാത്രിയില്‍ ഇവര്‍ തമ്മില്‍ ആശയസംഘര്‍ഷം ഉണ്ടായതായി പറയപ്പെടുന്നു.
തുടര്‍ന്നുള്ള പ്രശ്‌നങ്ങളാകാം മരണ കാരണമെ്ന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് ആറുമണിയോടെ മനോജിന്റെ മാതാവ് ഇന്ദിര ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇരുവരും ജനാലയില്‍ തൂങ്ങിയാണ് മരിച്ചതെങ്കിലും മനോജ് തറയില്‍ കിടക്കുന്ന നിലയിലും വീണ ഭിത്തിയോട് ചേര്‍ന്ന് ഇരിക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്. പ്രണയത്തിലായിരുന്ന ഇവര്‍ ആറുമാസം മുമ്പ് വയലാറിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് വിവാഹിതരായത്. പരിപ്ര ജങ്ഷനു സമീപം വാടകവീട്ടില്‍ താമസിച്ചുവരികയായികായംകുളം മാര്‍ക്കറ്റിലെ കുലക്കടയിലെ ജീവനക്കാരനായിരുന്നു മനോജ്. പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ജീവിത നൈരാശ്യമാണ് സംഭവത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പ്രായത്തിന്റെ ആവേശത്തില്‍ ജീവിതം തീര്‍ക്കണോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























