നിര്‍ത്തിയിട്ടിരുന്ന ഒരു കാറും ബൈക്കും കത്തി നശിച്ചു, പ്രദേശവാസികളുടെ അശ്രദ്ധ മൂലം വിമാന ഇന്ധനത്തിന് തീ പിടിച്ചു

മലപ്പുറം ജില്ലയിലെ താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് കനാലിലൊഴുകിയ വിമാന ഇന്ധനത്തിനു കത്തിപിടിച്ചു. ജ്യോതി കോളനിയിലെ തൈയാളകത്തു കോയയുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും 2 ബൈക്കും പൂര്‍ണ്ണമായും കത്തി നശിച്ചു. കനാലിലേക്കൊഴുകിയ വിമാന ഇന്ധനം അഗ്‌നിക്കിരയായെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുലര്‍ച്ചെ നാലുമണിയോടെ താനൂര്‍ പ്രിയ ടാക്കീസിന് സമീപമായിരുന്നു 20000 ലിറ്റര്‍ വിമാന ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു വിമാന ഇന്ധനം. ഉച്ചയോടെ റോഡിന് സമീപത്തെ തോട്ടിലേക്ക് ഒഴുകിയ വിമാന ഇന്ധനത്തിനു പ്രദേശവാസികള്‍ അശ്രദ്ധമായി തീയിട്ടതിനെ തുടര്‍ന്നു തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഫയര്‌ഫോര്‍ഷും പോലീസും പ്രദേശത്തു നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ മുതല്‍ ഇതു വഴിയുള്ള ഗതാഗതം നീരോധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചോര്‍ച്ചയുണ്ടായ പ്രദേശത്തെ നിവാസികള്‍ കുടിവെള്ളം ഉപയോഗിക്കന്നതില്‍ ജാഗ്രത പുലരത്തണമെന്നു നിര്‍ദ്ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























