മുഖം മറയ്ക്കാതെ അമീര്‍ ക്യാമറകള്‍ക്കു മുന്നില്‍

ഇന്ന് പോലീസ് കസ്റ്റഡി അവസാനിക്കുന്നതിനാല്‍ അമീറിനെ ഇന്ന പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനായി അപേക്ഷ നല്‍കുമെന്നാണ് സൂചന. നാളുകളായി പ്രതിയുടെ മുഖം പുറത്തുകാണിക്കാതിരുന്ന പോലീസ് ഇന്ന് പ്രതിയുടെ മുഖം മറയ്ക്കാതിരിക്കുകയായിരുന്നു. തെളിവെടുപ്പും തിരിച്ചറിയില്‍ പരേഡും കഴിഞ്ഞതിനാലാണ് പോലീസിന്റെ പുതിയ നടപടി.
കഴിഞ്ഞ ദിവസങ്ങള്‍ തെളിവെടുപ്പിനായി അമീറിനെ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കൊണ്ടുവന്നത് ഹെല്‍മറ്റും മറ്റും ധരിപ്പിച്ചായിരുന്നു. കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ പല വിവരങ്ങളും കിട്ടിയ സാഹചര്യത്തിലാണ് പ്രതിയുടെ മുഖം പുറത്തുവിടുന്നതെന്നാണ് വിവരം.
ആലുവയിലെ പോലീസ് കഌില്‍ നിന്നുമായിരുന്നു കോടതിയിലേക്ക് കൊണ്ടുപോയത്. കേസില്‍ നിര്‍ണ്ണായകമായ പല വിവരങ്ങളും കിട്ടിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ പോലീസ് സന്നാഹത്തിലാണ് പ്രതിയെ പെരുമ്പാവൂര്‍ കോടതിയിലേക്ക് കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ വന്‍ ജനാവലി കാത്തു നിന്നിരുന്നു. ജൂലൈ 13 വരെ അമീറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കൊണ്ട് പെരുമ്പാവൂര്‍ കോടതി ഉത്തരവായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























