മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ഒളിച്ചോടുന്ന ആളല്ല ഞാന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ചോടുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കാണും. മാധ്യമങ്ങളോട് ഒരു അനിഷ്ടവുമില്ല. മുഖ്യമന്ത്രി പബ്ലിക് റിലേഷന്‍ പണിയെടുക്കേണ്ട ആളല്ലെന്നും പിണറായി പറഞ്ഞു. നിയമസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം വിളിക്കാത്ത നടപടിയെ ചെന്നിത്തല കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിലല്ല; പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് പിണറായി വിജയന്‍ പെരുമാറുന്നതെന്ന ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കും പിണറായി മറുപടി നല്‍കി.
താന്‍ കരുത്തനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞാല്‍ അതില്‍ വീണു പോകില്ല. താന്‍ കരുത്തനല്ല; സാധുവാണെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ല. പ്രതികരിക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കുന്നതിന് തുല്യമാകും. അന്വേഷണം അതിന്റെ വഴിക്ക് പോകുമെന്നതാണ് തന്റെ രീതി. അന്വേഷണം പൂര്‍ത്തിയായശേഷം പിശകുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. ആശങ്കക്ക് ഒരടിസ്ഥാനവുമില്ല. മദ്യനയം സംബന്ധിച്ച് സര്‍ക്കാറിന് വ്യക്തമായ നിലപാടുണ്ട്. മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കും. എല്‍.ഡി.എഫിന്റെ മദ്യ നയം വ്യക്തമാണ്. മദ്യ വര്‍ജനം തന്നെയാണ് നയം. മദ്യം നിരോധിച്ചാല്‍ മറ്റ് ലഹരികളെ ആശ്രയിക്കും. അത് കൊണ്ടാണ് മദ്യ നിരോധത്തെ അനുകൂലിക്കാത്തതെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























