ആശിച്ചു വാങ്ങിയ വണ്ടി കൊടുത്തത് വല്ലാത്ത പണി...വലിയ വണ്ടിക്ക് പിന്നാലെ പായുന്നതിന് മുമ്പ് ഒരു നിമിഷം

65 ലക്ഷം മുടക്കി വാങ്ങിയ ജാഗ്വാറില്‍ വീണ ഒരു പോറല്‍ മാറ്റാന്‍ ഷോറൂമില്‍ ഏല്‍പിച്ച യുവവ്യവസായി കുടുങ്ങി. ആശിച്ചുവാങ്ങിച്ച വണ്ടി ഓരോരോ കാരണംപറഞ്ഞ് ഷോറൂമില്‍ത്തന്നെ കിടന്നതോടെ വാഹനമുടമ സമരവുമായി ഷോറൂമിന് മുന്നിലെത്തി. ഒരു ലക്ഷത്തിലധികം രൂപ മാസ അടവിന് വാങ്ങിയ 65 ലക്ഷം വിലവരുന്ന ജാഗ്വാര്‍ കാര്‍ ഉപയോഗിക്കാന്‍ കഴിയാതയതോടെ ന്യൂയര്‍ കുറികമ്പനി മാനേജിങ് ഡയറക്ടര്‍ എം എം പ്രസാദ് ആണ് കൊച്ചിയിലെ മൂത്തൂറ്റ് ഷോറുമിന് മുന്നില്‍ പ്രത്യക്ഷ സമരവുമായി എത്തിയത്.
കഴിഞ്ഞ 14 മാസമായി ജാഗ്വാര്‍ വിവിധ കാരണങ്ങളുടെ പേരില്‍ മൂത്തൂറ്റ് മോട്ടോഴ്‌സിന്റെ ഷോറൂമിലാണ്. ഇത്രയും വലിയ തുക കൊടുത്ത് വാങ്ങിയ ആഡംബര കാര്‍ ഒരു വര്‍ഷത്തിലധികമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രസാദ് പറയുന്നു. പ്രശ്‌നങ്ങള്‍ തീര്‍ത്ത് വാഹനം വിട്ടുതരാന്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഓരോരോ കാരണംപറഞ്ഞ് ഷോറൂമില്‍ നിന്ന് വണ്ടി കിട്ടില്ല. ഒടുവില്‍ സഹികെട്ടാണ് യുവ വ്യവസായിയും ന്യൂയര്‍ കുറി കമ്പനി മാനേജിങ് ഡയറക്ടറുമായ പ്രസാദ് മൂത്തൂറ്റിനുമുനില്‍ സൂചനാ നിരാഹാര സമരം നടത്തിയത്. 2015 ഫെബ്രുവരിയിലാണ് മുത്തൂറ്റ് മോട്ടേഴ്‌സില്‍ നിന്ന് പ്രസാദ് ജാഗ്വാര്‍ സ്വന്തമാക്കുന്നത്.
ഒരു മാസത്തിനിടെ ഉണ്ടായ സ്‌ക്രാച്ച് മാറ്റുന്നതിനുവേണ്ടിയാണ് ആദ്യമായി ഷോറുമില്‍ എത്തുന്നത്. രണ്ട് ദിവസം കഴിഞ്ഞ് കാര്‍ തിരികെ കിട്ടിയെങ്കിലും കാര്‍ വാഷിങിനിടെ ഈ പെയിന്റ് ഇളകിപ്പോയി. പിന്നീട് മുന്‍ ഗ്ലാസ് പൊട്ടി സര്‍വ്വീസ് സെന്ററില്‍ എത്തിച്ച കാര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തനിക്ക് ലഭിച്ചില്ലെന്ന് പ്രസാദ് പറയുന്നു. ഇന്‍ഷ്വര്‍ തുക കിട്ടിയില്ലെന്ന് പറഞ്ഞായിരുന്നു അഞ്ചുമാസത്തോളം വണ്ടി തടഞ്ഞിട്ടത്.
കഴിഞ്ഞ 14 മാസമായി ഒരു ലക്ഷത്തോളം വരുന്ന വണ്ടിയുടെ പ്രതിമാസ ഗഡു അടക്കുന്നുണ്ടെങ്കിലും ജാഗ്വാര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മുത്തൂറ്റ് ഷോറുമില്‍ നിരവധി തവണ പരാതി പറഞ്ഞെങ്കിലും ഒരു കാര്യവുമുണ്ടായില്ല. ഇതോടെയാണ് നിരാഹാര സമരവുമായി രംഗത്തെത്തിയത്. സൂചനാ സമരത്തിലും തീരുമാനമായില്ലെങ്കില്‍ മൂത്തൂറ്റ് ഷോറൂമിന് മുന്നില്‍ അനിശ്ചിതകാല സമരം തുടരുമെന്ന് പ്രസാദ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























