വീണ്ടും അനുപമ ഐഎഎസ്.. കുടിവെള്ള വിതരണം ചെയ്യുന്ന കമ്പനികള്‍ മാനദണ്‍ഡം പാലിക്കുന്നില്ല.. നടപടിയെന്ന് കമ്മീഷ്ണര്‍

രാജ്യത്തെ കുടിവെള്ള പാക്കേജിങ്ങ് യൂണിറ്റുകളില്‍ ഭൂരിഭാഗവും എഫ്എസ്എസ്എഐ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിഇഒ പവന്‍ അഗര്‍വാള്‍ അറിയിച്ചു. നിയമ പ്രകാരം പാക്കേജിങ്ങ് യൂണിറ്റുകള്‍ കുടിവെള്ളത്തിന്റെ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് എടടഅക ലൈസന്‍സും, ആടക ലൈസന്‍സും നേടേണ്ടതാണ്. കൂടാതെ ലൈസന്‍സ് നമ്പറും, സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്കും പാക്കിങ് ലേബലില്‍ വ്യക്തമായി രേഖപ്പെടുത്തുകയും വേണം. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 5842 യൂണിറ്റുകളില്‍ 1495 യൂണിറ്റുകള്‍ക്ക് മാത്രമാണ് ഈ രണ്ടു ലൈസന്‍സും ഉള്ളത്. ബാക്കി 4347 യൂണിറ്റുകള്‍ക്ക് ബിഐസ് ലൈസന്‍സ് മാത്രമേ ഉള്ളൂ. ഇതില്‍ പ്രമുഖ ബ്രാന്‍ഡുകളായ അക്വാഫിന, കിന്‍ലെ, ബിസ്!ലെറി എന്നിവയുടെ ചില യൂണിറ്റുകളും ഉള്‍പ്പെടും. എങ്കിലും ബിഐസ് ു ഗുണനിലവാരം ഉറപ്പാക്കാനുള്ള വളരെ ശക്തമായ സമ്പ്രദായം ഉള്ളതിനാല്‍ ഈ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ബി ഐഎസ് ലൈസന്‍സുള്ള കുടിവെള്ള ബ്രാന്‍ഡുകളുടെ നിലവാരത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സിഇഒ പറഞ്ഞു. എന്നിരുന്നാലും നിയമ പ്രകാരം ഈ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ ലൈസന്‍സും നിര്‍ബന്ധമാണ്. അതിനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങുകയും ചെയ്തു.
പക്ഷെ രെജിസ്‌ട്രേഷനും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ കണ്ടെത്തുകയും അവ അടച്ചുപൂട്ടുന്നതിനുമുള്ള നടപടികള്‍ ഇപ്പോഴത്തെപ്പോലെ തുടരുകയും ചെയ്യും. സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് എന്നിവ രേഖപ്പെടുത്താത്ത ലേബലോടു കൂടിയ ഏതെങ്കിലും കുടിവെള്ള ബ്രാന്‍ഡുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1800 425 1125 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























