മങ്കട സദാചാര കൊലപാതകം രാഷ്ട്രീയ പക പോക്കലിന്റെ ബാക്കിപത്രം.. നാല് പ്രതികള്‍ റിമാന്റില്‍

മങ്കട സദാചാര കൊലയുമായി ബന്ധപ്പെട്ട് 4 പ്രതികളെ 14 ദിവസത്തേത്ത് റിമാന്റ് ചെയ്തു. കേസില്‍ ഇന്നലെ പിടിയിലായ അബ്ദുള്‍ നാസര്‍. ശറഫുദ്ദീന്‍, ഷഫീക്ക്, ഗഫൂര്‍ എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. കേസിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന സക്കീര്‍, സുഹൈല്‍ എന്നിവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ഇവര്‍ കര്‍ണാടകയിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം നസീറിന്റെ കൊലപാതകം വ്യക്തമായ അജണ്ടകളോട് കൂടിയതാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും നസീറിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.എട്ട് പേര്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. മര്‍ദ്ദിച്ച ശേഷം മരണം ഉറപ്പാക്കിയാണ് പ്രതികള്‍ മടങ്ങിയതെന്നും പൊലീസ് പറഞ്ഞു. തലക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. കൊലപാതകത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പങ്കുളളതായും, കേസില്‍ പിടിയിലായ മുഴുവന്‍ പേരും പ്രാദേശിക ലീഗ് പ്രവര്‍ത്തകരാണെന്നും സിപിഐഎം ആരോപിച്ചു.
യുവാവിനെ കൊലപ്പെടുത്തിയത് വീടിനുള്ളില്‍ വെച്ചെന്ന് സ്ഥലം എസ്‌ഐ പറഞ്ഞു.വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കയറിയാണ് യുവാവിനെ മര്‍ദിച്ചത്. ചുമരില്‍ ചേര്‍ത്ത് തലയിടിപ്പിച്ചുളള മര്‍ദനം. ചുമരില്‍ തലയിടിപ്പിച്ചതിന്റെ രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു വീടിന് സമീപം കണ്ട നസീറിനെ സദാചാര ഗുണ്ടകള്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ തലയ്ക്ക് ഉള്‍പ്പെടെ സാരമായ പരുക്കേറ്റ ഇയാളെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ തലയ്‌ക്കേറ്റ മാരകമായ പരിക്കിനെ തുടര്‍ന്ന് നസീര്‍ മരണമടയുകയായിരുന്നു. അറിയപ്പെടുന്ന സിപിഐഎം പ്രവര്‍ത്തകനാണ് നസീര്‍ ഹുസൈന്‍. അറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. കഴിഞ്ഞ വാര്‍ഡ് തിരഞ്ഞെടുപ്പില്‍ കുട്ടില്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി നിന്ന് തോറ്റയാളാണ് അബ്ദുള്‍ നാസര്‍. തുടങ്ങി നിരവധി രാഷ്ട്രീയ വൈരങ്ങളും പ്രശ്‌നത്തില്‍ ഉള്ളതായി പറയപ്പെടുന്നു. മനസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവത്തില്‍ പല പ്രമുഖരും പ്രതിഷേധക്കുറിപ്പുമായി രംഗത്തെത്തിയിട്ടുള്ളതും പ്രശ്‌നത്തിന്റെ ഗൗരവം എടുത്തുകാണിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























