യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ നാലു പ്രതികകളും റിമാന്‍ഡില്‍

മങ്കട കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ ഹുസൈന്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു. കൂട്ടില്‍ നായിക്കത്ത് അബ്ദുല്‍ നാസര്‍ എന്ന എന്‍.കെ. നാസര്‍ (36), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (48), ചെണ്ണേന്‍കുന്നന്‍ ഷെഫീഖ് (30), നായിക്കത്ത് ഷറഫുദ്ദീന്‍ (29) എന്നിവരെയാണ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് (കോടതി രണ്ട്) മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ തെളിവ് ലഭിക്കുന്നതോടെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാനാകുമെന്ന് സി.ഐ സിദ്ദീഖ് പറഞ്ഞു.
പിടികിട്ടാനുള്ള പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് നസീര്‍ ഹുസൈന്‍ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹമ്മദ് നവാസ് നല്‍കിയ പരാതിയെ തുടര്‍ന്ന് സമീപവാസികളെ ചോദ്യം ചെയ്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന വീടിന്റെ ഉടമയുടെ ബന്ധുക്കളടക്കം ഒട്ടേറെപേര്‍ പൊലീസ് നിരീക്ഷണത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























