ധവളപത്രം രാഷ്ട്രീയപ്രേരിതമായി തയ്യാറാക്കിയത്, യുഡിഎഫ് സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കുകയെന്ന ഗൂഢലക്ഷ്യം

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക് നിയമ സഭയില്‍ അവതരിപ്പിച്ച ധവളപത്രത്തെ വിമര്‍ശിച്ചു കൊണ്ടു കോണ്‍ഗ്രസ്സ് നേതക്കള്‍ രംഗത്.സമ്മേളത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് മുന്‍ ധനമന്ത്രി കെ.എം മാണിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ധവളപത്രത്തിനെ വിമര്‍ശിച്ചത്.
സാമ്പത്തീക രേഖയില്‍ ഉള്‍പ്പെടുത്തേണ്ട അവലോകനമോ വിലയിരുത്തലോ പരിഹാര നിര്‍ദ്ദേശങ്ങളോ ഇല്ലാതെ അവതരിപ്പിച്ച ധവളപത്രം വസ്തുതാ വിരുദ്ധമാണെന്നു മുന്‍ ധന മന്ത്രി കെ.എം മാണി പറഞ്ഞു. ജനക്ഷേമ പദ്ധതികള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ കടമെടുത്തത്.വന്‍കിട പദ്ധതികളായ കൊച്ചി മെട്രോ,വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിവയ്ക്കായി ഫണ്ട് വിനിയോഗിച്ചത് സംസ്ഥാന വികസനത്തിന് വേണ്ടിയായിരുന്നു. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മാത്രമേ ഇവയില്‍ നിന്നുള്ള വരുമാനം ഉണ്ടാവുകയുള്ളൂ. ഇതെല്ലാം അവഗണിച്ചു കൊണ്ട് തോമസ് ഐസക് ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ നേട്ടങ്ങള്‍ക്കു മാത്രമാണെന്നും കെ.എം മാണി വിമര്‍ശിച്ചു.
വി എസ് സര്‍ക്കാര്‍ ഇറങ്ങി പോകുമ്പോള്‍ 10,000 കോടിയുടെ ബാധ്യത ഉണ്ടായിരുന്നു.അതു മുഴുവന്‍ വീട്ടിയത് യുഡിഎഫ് സര്‍ക്കാരാണ്. സാമ്പത്തീക ബാധ്യത എല്ലാക്കാലത്തുംഉണ്ടായിരുന്നു,സാമ്പത്തീക ഞെരുക്കങ്ങള്‍ ഉണ്ടായിട്ടു പോലും ഇതു വരെ ട്രഷറി അടച്ചു പൂട്ടിയിടേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും കെ.എം മാണി സൂചിപ്പിച്ചു.
സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ധനമന്ത്രി ശ്രമിക്കുന്നതിന് പിന്നില്‍ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നു രമേശ് ചെന്നിത്തല പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഇടതു മുന്നണി സര്‍ക്കാരിനേക്കാള്‍ മെച്ചപ്പെട്ട ധനകാര്യ മാനേജ്‌മെന്റാണ് യുഡിഎഫ് ന്റെ കാലത്തുണ്ടായിരുന്നത്.
14 ആം ധനകാര്യ കാമിനിഷന്‍ അന്വവദിച്ച ധനകമ്മി 2015 -16 ല്‍ 3 % ആയിരുന്നെങ്കില്‍ കേരളത്തില്‍ ധനകമ്മി 2.71 % മാത്രമായിരുന്നെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. പിന്നെയെങ്ങിനെയാണ് ധനമാനേജ്‌മെന്റ് മോശമാകുകയെന്നു രമേശ് ചെന്നിത്തല ചോദിച്ചു. ഇടതു സര്‍ക്കാര്‍ അവതരിപ്പിച്ച ധവളപത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവുനയം മാത്രമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























