ഇന്നു മുതല്‍ തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്‌ളാസ്റ്റിക് നിരോധനം

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഇന്നു മുതല്‍ പ്‌ളാസ്റ്റിക് നിരോധനം. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്കും അമ്പത് മൈക്രോണില്‍ താഴെയുള്ള പ്‌ളാസ്റ്റിക് ഉല്പന്നങ്ങള്‍ക്കും വിലക്ക് ബാധകം. ആദ്യ പതിനഞ്ചു ദിവസം ബോധവത്ക്കരണത്തിനായിരിക്കും പ്രാധാന്യമെന്ന് മേയര്‍ പറഞ്ഞു.
നഗര ഹൃദയത്തിലെ മാലിന്യക്കൂമ്പാരങ്ങളില്‍ ഒന്നു മാത്രമാണിത്. ടണ്‍കണക്കിന് പ്‌ളാസ്റ്റിക് മാലിന്യം. ഇതിനൊരു പരിഹാരമായിട്ടാണ് നഗരസഭയുടെ ശ്രമം. അമ്പത് മൈക്രോണില്‍ താഴെയുള്ള പ്‌ളാസ്റ്റിക് ഉല്പന്നങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, തട്ടുകടകളിലും ഹോട്ടലുകളിലും ഭക്ഷണം വിളമ്പുന്ന പ്‌ളാസ്റ്റിക് ഷീറ്റുകള്‍ സല്‍ക്കാര പാര്‍ട്ടികളിലെ കുപ്പിവെള്ളവും പ്‌ളേറ്റുകളും ഇവയ്‌ക്കൊക്കെ നിരോധനം ബാധകം.
വില്പന നടത്തുന്ന പ്‌ളാസ്റ്റിക് ഉല്പന്നങ്ങളില്‍ കോര്‍പറേഷന്റെ ഹോളോഗ്രാം പതിപ്പിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപാരികളുടെ എതിര്‍പ്പ് പരിഗണിച്ച് ഓണം വരെ നിരോധനം കര്‍ശനമായി നടപ്പാക്കേണ്ടെന്ന നിര്‍ദ്ദേശം സി പി എം ജില്ലാ നേതൃത്വവും നല്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























