അശ്വതി മാനസിക വൈകല്യമുള്ള കുട്ടി: പ്രതിയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അമ്മമാര്‍

കല്‍ബുര്‍ഗി റാഗിംഗ് കേസില്‍ പ്രതിയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അമ്മമാര്‍ ഇരയായ അശ്വതിതിക്കെതിരെ രംഗത്ത്. റാഗിംഗ് ഇര അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും തങ്ങളുടെ മക്കള്‍ നിരപരാധിയാണെന്നുമാണ് ഇവരുടെ വാദം. തങ്ങളുടെ പെണ്‍മക്കളെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നും തങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ആത്മഹത്യയ്ക്ക് ശ്രമിച്ച അശ്വതിയെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ആതിരയും ലക്ഷ്മിയും കൃഷ്ണപ്രിയയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാനാണ് ശ്രമിച്ചത്. വീട്ടുകാര്‍ ആരും എത്താതിരുന്നതിനാല്‍ ഇവര്‍ തന്നെയാണ് മുന്‍കയ്യെടുത്ത് അശ്വതിയെ വീട്ടിലെത്തിച്ചതെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ അശ്വതി പറയുന്നത് പച്ചക്കള്ളമാണ്. ഇതിനായി അശ്വതിയെ ആരാണ് പ്രേരിപ്പിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും തങ്ങള്‍ സമ്പന്നരും മോശപ്പെട്ടവരുമാണെന്ന പ്രചരണം അവസാനിപ്പിക്കണമെന്നും ലോണ്‍ എടുത്തും കടം വാങ്ങിയുമാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാനസിക വൈകല്യമുള്ള കുട്ടിയാണ് അശ്വതി. മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. തമ്മില്‍ ഒരു പ്രശ്‌നവുമില്ലാതിരുന്നിട്ടും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ എന്തിന് മൊഴി നല്‍കിയെന്ന് അറിയില്ല. അശ്വതി നേരത്തേയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും അതിന്റെ തെളിവുകളും ഫോട്ടോകളും സഹപാഠികളെ കാണിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ നിയമപോരാട്ടം തുടരുമെന്നും പറഞ്ഞു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























